സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് തോൽവി
ഐ എസ് എൽ നാലാം സീസൺ ആരംഭിക്കാനിരിക്കെ സ്പെയിനിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. സ്പെയിനിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോല്‍വിയാണിത്. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് സ്പാനിഷ് ക്ലബ് മാര്ബെല എഫ്സിയുടെ വിജയം.സ്പെയിനിൽ ആകെ നാല് മത്സരങ്ങളിൽ കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ട് ജയവും ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി.
ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരങ്ങളായ ബെർബെറ്റോവും ഇയാൻ ഹ്യൂമും അടക്കമുള്ളവർ കളിച്ചിട്ടും തോൽവി ഏറ്റുവാങ്ങിയത് ബ്ലാസ്റ്റേഴ്സിന് ക്ഷീണമായി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോളുകള്‍ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. സ്പെയിനിലെ സെഗുണ്ട ഡിവിഷന് ബി ടീമാണ് മാര്ബെല എഫ് സി. ഐ.എസ്.എൽ നാലാം സീസൺ നവംബർ പതിനേഴിന് ആരംഭിക്കും, കൊൽക്കത്തയിൽ വച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊൽക്കത്തയും തമ്മിൽ ഏറ്റുമുട്ടും. മാർച്ച് നാലിനാണ് ഐഎസ്എൽ അവസാനിക്കുക.
https://www.facebook.com/Malayalivartha