ഐഎസ്എൽ ഉദ്‌ഘാടനം ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിൽ; ഉദ്‌ഘാടന വേദി കൊൽക്കത്തയിൽ നിന്നും കൊച്ചിയിലേക്ക് മാറ്റി

ഐഎസ്എൽ ഉദ്‌ഘാടനം കൊച്ചിയിൽ നടക്കും. നേരത്തെ ഐ എസ് എൽ നാലാം സീസൺ ഉദ്‌ഘാടനം കൊൽക്കത്തയിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. സെമിഫൈനൽ, ഫൈനൽ വേദികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ മാറ്റം. നവംബർ 17 നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയെ നേരിടും.
ഐഎസ്എൽ ഫൈനൽ ഇത്തവണ കൊൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മൽസരം കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫിഫ അണ്ടർ 17 ലോകകപ്പ് ഫൈനൽ വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെയാണ് കൊൽക്കത്തയിൽ ഫൈനൽ നടത്താൻ തീരുമാനമായത്. കൊൽക്കത്തയിൽ ആദ്യമായാണ് ഐഎസ്എൽ ഫൈനൽ നടക്കുന്നത്.
https://www.facebook.com/Malayalivartha






















