ഐഎസ്എല്ലിനു തയ്യാറായി കേരള ബ്ലാസ്റ്റേഴ്‌സ്; പുത്തൻ ജഴ്സിയുമായി താരങ്ങൾ
ഐ.എസ്.എല്‍ നാലാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്‌സി പ്രകാശനം ചെയ്തു. കൊച്ചി ലുലമാളില്‍ നടന്ന ചടങ്ങിൽ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍, സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം, മലയാളി താരം റിനോ ആന്റെ എന്നിവർ പങ്കെടുത്തു. കൊച്ചിക്കു പുറമെ കോഴിക്കോടും ജഴ്‌സി പ്രകാശനം നടന്നു. ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങിൽ സി.കെ വിനീത്. കെ. പ്രശാന്ത് എന്നിവർ ചേർന്ന് ജഴ്‌സി പ്രകാശനം ചെയ്തു.
ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി ബ്രിട്ടീഷ് കമ്പനി അഡ്മറിലാണ് ഒരുക്കുന്നത്. 2014ലും 2015ലും ജര്‍മ്മന്‍ കമ്പനി ആയ പ്യൂമയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി സ്പോണ്‍സര്‍ ചെയ്തത്. 2016-ല്‍ മുത്തൂറ്റ് എന്ന ടൈറ്റില്‍ സ്പോണ്‍സര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതിയ സീസണിലും മുത്തൂറ്റ് തന്നെയാകും ടൈറ്റില്‍ സ്‌പോണ്‍സര്‍. നവംബര്‍ 17-ന് കലൂര്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.
https://www.facebook.com/Malayalivartha