ഇത് ചരിത്ര വിജയം; ആദ്യ കിരീടം സ്വന്തമാക്കി കേരളം

ദേശീയ സ്കൂൾ ഗെയിംസ് അണ്ടർ-17 ആൺകുട്ടികളുടെ ഫുട്ബോളിൽ കേരളം കിരീടം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിന് ഹരിയാനയെ തോൽപിച്ചാണു കേരളത്തിന്റെ ജയം. ആദ്യമായാണ് കേരളം കിരീടം സ്വന്തമാക്കുന്നത്.
കേരളത്തിനു വേണ്ടി വൈസ് ക്യാപ്റ്റൻ അബു താഹിറാണ് ഗോൾ നേടിയത്. കഴിഞ്ഞ വർഷം ആൻഡമാൻസിൽ നടന്ന ഫൈനലിൽ ഹരിയാനയോട് കേരളം പരാജയപ്പെട്ടിരുന്നു. കിരീടം നേടിയതോടെ ഖേലോ ഇന്ത്യ മത്സരങ്ങളിൽ പങ്കെടുക്കാൻ കേരളം യോഗ്യത നേടി.
https://www.facebook.com/Malayalivartha






















