റയലിന്റെ തോൽവിയോട് ആരാധകൻ പ്രതികരിച്ചത് സ്വന്തം ജീവനിലൂടെ

സാന്റിയാഗോയില്‍ റയലിന്റെ ടീം പരാജയപ്പെട്ടതിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല ഇതുവരെയും. താരങ്ങള്‍ക്കോ ആരാധകര്‍ക്കോ അത്രപെട്ടെന്ന് ആ നടുക്കത്തിൽ നിന്ന് മോചനം ഉണ്ടാകുകയും ഇല്ല. സ്വന്തം തട്ടകത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണയോട് തോൽവി സമ്മതിക്കേണ്ടി വന്നത്. എന്നാൽ അതിനൊക്കെ പുറമെ ടീം പരാജയപ്പെട്ടതിന്റെ ദുഃഖം സഹിക്കാനാകാതെ റയല്‍ ആരാധകന്‍ ചെയ്ത കടുംകൈ പ്രയോഗമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ഞെട്ടൽ സൃഷ്ടിച്ചിരിക്കുന്നത്. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയോട് തോറ്റതിന്റെ ദുഃഖം സഹിക്കാൻ കഴിയാത്ത റയല്‍ മാഡ്രിഡിന്റെ ആരാധകന്‍ തന്റെ സങ്കടം തീർത്തത് സ്വന്തം വീടിന് ബോംബിട്ടാണ്.
റൊമാനിയയിലെ അറാദിലാണ്റയലിന്റെ തോല്‍വിയെ തുടർന്ന് ആരാധകന്‍ വീടിന് ബോംബുവച്ചത്. റയല്‍ തോറ്റെന്ന് അറിഞ്ഞതോടെ ബോംബ് വീട്ടിലെ ഓവനില്‍ ഇട്ട് പൊട്ടിക്കുകയായിരുന്നു ഇയാള്‍. അയല്‍വാസിയുടെ സമയോചിത ഇടപെഡാൽ കൊണ്ട് ഇയാളുടെ ജീവന്‍ രക്ഷപ്പെടുത്താനായി.
https://www.facebook.com/Malayalivartha






















