ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിയുടെ വിജയക്കുതിപ്പ് തടയാൻ ന്യൂകാസിലിനും കഴിഞ്ഞില്ല; തോൽവി അറിയാതെ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടരുകയാണ് മാഞ്ചസ്റ്റർ സിറ്റി. തുടർച്ചയായി 20 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയാണ് സിറ്റി. വ്യാഴാഴ്ച ന്യൂകാസിലിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സിറ്റിയുടെ വിജയം. 31-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങ് ആണ് വിജയ ഗോൾ നേടിയത്.
20 മത്സരങ്ങളില്‍ നിന്ന് 19 ജയവും ഒരു സമനിലയുമടക്കം 58 നേടി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. ന്യൂകാസിലിനെ തകർത്തതോടെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ലീഡ് 15 പോയിന്റാക്കി ഉയര്‍ത്താനും സിറ്റിക്കായി. 43 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിന് തൊട്ടു പിന്നിൽ 42 പോയിന്റുമായി ചെല്‍സിയാണ് മൂന്നാം സ്ഥാനത്ത്.
https://www.facebook.com/Malayalivartha






















