മത്സരത്തിന് മുന്നേ കേരളത്തിന് തിരിച്ചടി; വിനീതും റിനോ ആന്റോയും ബെർബെറ്റോവും ബ്ലാസ്റ്റേഴ്‌സ് നിരയിലില്ല
ബെംഗളൂരു എഫ്.സി.യെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് മത്സരത്തിന് മുന്നേ തിരിച്ചടി. മുൻനിര താരങ്ങളായ ബെർബെറ്റോവും വിനീതും റിനോ ആന്റോയും ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇല്ല. പരിക്ക് മൂലമാണ് ബെർബെറ്റോവും റിനോ ആന്റോയും ടീമിൽ ഇല്ലാതെ പോയത്.
ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമായ മത്സരത്തിൽ മുൻനിര താരങ്ങൾക്കേറ്റ പരിക്ക് തിരിച്ചടിയാണ്. ആറ് കളികളില്‍ നിന്ന് ഒരു ജയം മാത്രം സ്വന്തമായ ബ്ലാസ്റ്റേഴ്സ് ഏഴ് പോയിന്റുമായി എട്ടാമതാണ്. ബെംഗളൂരു എഫ്.സി. എട്ട് കളികളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha






















