ആക്രമണം ശക്തമാക്കി ബെംഗളൂരു; പ്രതിരോധ കോട്ട തീർത്ത് കേരളം; ആദ്യ പകുതി ഗോൾ രഹിതം
കൊച്ചിയിൽ സ്വന്തം തട്ടകത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിയർക്കുന്നു. ആദ്യ പകുതിയിൽ ആർക്കും ഗോൾ നേടാൻ സാധിച്ചില്ല. ബെംഗളൂരു എഫ്.സിയുടെ തുടരെയുള്ള മുന്നേറ്റത്തിൽ പ്രതിരോധം ശക്തമാക്കിയാണ് കേരളം രക്ഷപെട്ടത്. ആദ്യപകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ച ബെംഗളൂരുവിന് പക്ഷെ ലക്ഷ്യം കാണാൻ സാധിച്ചില്ല. ഇന്ത്യൻ ഗോള്‍കീപ്പറായ സുഭാശിഷ് റോയിയുടെ മികച്ച സേവുകളാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്.
ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമായ മത്സരത്തിൽ മുൻനിര താരങ്ങൾക്കേറ്റ പരിക്ക് തിരിച്ചടിയായി. ബെർബെറ്റോവും വിനീതും റിനോ ആന്റോയും ഗോൾ കീപ്പറായ പോള്‍ റെച്ചൂബ്കയേയും ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല. ആറ് കളികളില്‍ നിന്ന് ഒരു ജയം മാത്രം സ്വന്തമായ ബ്ലാസ്റ്റേഴ്സ് ഏഴ് പോയിന്റുമായി എട്ടാമതാണ്. ബെംഗളൂരു എഫ്.സി. എട്ട് കളികളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha






















