നിലം തൊടാതെ കേരള ബ്ലാസ്റ്റേഴ്സ്; സ്വന്തം തട്ടകത്തിലെ ആദ്യ തോൽവി
ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരൂ എഫ്സി– കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരളം പരാജയപ്പെട്ടത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോളടിച്ചാണ് ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെ തകർത്തുവിട്ടത്. ഇൻജുറി ടൈമിലാണ് മൽസരത്തിലെ മൂന്നു ഗോളുകളും പിറന്നത്.
രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ സുനിൽ ഛേത്രി ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. തുടർന്ന് ഇഞ്ചുറി ടൈമിലാണ് ഗോളുകൾ പിറന്നത്. മിക്കു 93 ആം മിനിട്ടിലും 94 ആം ഗോളുകൾ നേടി ബെംഗളൂരുവിന്റെ വിജയം ഉറപ്പാക്കി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്സിനായി കറേജ് പെകൂസൻ ആശ്വാസ ഗോൾ നേടി.
https://www.facebook.com/Malayalivartha