ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷ വാർത്ത; മധ്യനിരയിലേക്ക് വിദേശ താരം എത്തുന്നു
പുതുവർഷത്തെ ബ്ലാസ്റ്റേഴ്സിന്റെ വിജയത്തോടെ വരവേൽക്കാമെന്ന സ്വപ്നം തകർന്ന് വിഷമത്തിലിരിക്കുന്ന ആരാധകർക്ക് ഒരു സന്തോഷ വാർത്ത. മധ്യനിരയിലെ സ്ഥിരത ഇല്ലായ്മക്ക് പരിഹാരമായി ഉഗാണ്ടന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസിറ്റോ ടീമിനൊപ്പം ചേരുമെന്ന് കോച്ച് റെനെ മ്യുലെൻസ്റ്റീൻ വ്യക്തമാക്കി.
കെനിയന്‍ ലീഗില്‍ സ്ട്രൈക്കറായി തിളങ്ങിയ ശേഷമാണ് ഈ ഉഗാണ്ടൻ താരം ഐഎസ്എല്ലിൽ എത്തുന്നത്. കിസീറ്റോ എന്ന യുവതാരം ബ്ലാസ്റ്റേഴ്സിന് മുതൽകൂട്ടാകുമെന്ന് കോച്ച് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha