ബ്ലാസ്റ്റേഴ്സിനെ കരകയറ്റാൻ ഡേവിഡ് ജെയിംസ് തിരിച്ചെത്തി; ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ച പരിശീലകൻ; പ്രതീക്ഷയോടെ ആരാധകർ
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ഡേവിഡ് ജെയിംസ് സ്ഥാനം ഏറ്റെടുത്തു.റെനെ മ്യൂലന്സ്റ്റീന് രാജിവെച്ചതിനെ തുടര്‍ന്നാണ് ഡേവിഡ് ജെയിംസിനെ പരിശീലകനായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ നിയമിച്ചത്. റെനെ മ്യൂലന്സ്റ്റീൻ രാജി വെച്ചതോടെ സമ്മര്‍ദ്ദത്തിലായ മാനേജ്മന്റ് മികച്ച നീക്കത്തിലൂടെയാണ് ഡേവിഡ് ജെയിംസിനെ തിരിച്ചെത്തിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷയിലാണ്. സീസണിൽ 11 മത്സരങ്ങൾ കൂടി ബ്ലാസ്റ്റേഴ്സിനുണ്ട്.
ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്നു ജെയിംസ്. അന്ന് ടീമിനെ ഫൈനലിൽ എത്തിക്കാനും ജെയിംസിന് കഴിഞ്ഞു. ടീമിന്റെ ആദ്യ മാര്‍ക്വീ താരവും ഗോള്‍കീപ്പറുമായിരുന്നു ഡേവിഡ് ജെയിംസ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്പൂളിനുംവേണ്ടി കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിലെ അംഗമായ ഡേവിഡ് ജെയിംസ് 2004-ലെ യൂറോ കപ്പിലും 2010-ലെ ലോകകപ്പിലും പ്രധാന ഗോള്‍കീപ്പര്‍ ആയിരുന്നു.
https://www.facebook.com/Malayalivartha