ആന്ധ്രയെ തകർത്ത് കേരളം തുടങ്ങി; ജയം എതിരില്ലാത്ത ഏഴു ഗോളുകൾക്ക്
സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ കേരളത്തിന് തകർപ്പൻ വിജയം. കേരളത്തിന്റെ ആദ്യ മത്സരത്തിൽ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. സജിത് പൗലോസാണ് കേരളത്തിന്റെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്.
ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകൾക്ക് കേരളം മുന്നിലെത്തിയിരുന്നു. രാഹുൽ കെ പി യും അഫ്ദാലും ഇരട്ട ഗോളുകൾ നേടി. വിപിൻ തോമസ്,ജിതിൻ എം എസ് എന്നിവരും കേരളത്തിന് വേണ്ടി വല കുലുക്കി. തമിഴ്നാടുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
https://www.facebook.com/Malayalivartha