ബ്ലാസ്റ്റേഴ്സിന് ജീവൻ മരണ പോരാട്ടം; പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെ സിറ്റിയെ നേരിടും
ഐ.എസ്.എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്സിന് ജീവൻ മരണ പോരാട്ടം. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റിയെയാണ് നേരിടുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണ്.
കൊച്ചിയിൽ നടന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ബ്ലാസ്റ്റേഴ്സിലെ പഴയ പടക്കുതിരയായ പുൾഗ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയത് ടീമിന് കരുത്താകും. ടീമിലേക്ക് പുതിയതായി എത്തിയ ഗുഡ്ജോൺ കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതും ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ്.
എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടർച്ചയായ വിജയം നേടിയാണ് പൂനെ എത്തുന്നത്. മികച്ച ഫോമിലുള്ള എമിലാനോ അൽഫാറോയും മർസെലിഞ്ഞോയുമാണ് ഗോവയുടെ തുറുപ്പുചീട്ട്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പൂനെയ്ക്ക് ഒന്നാമതെത്താം.
https://www.facebook.com/Malayalivartha