ബ്ലാസ്റ്റേഴ്സിന് വില്ലനായി വീണ്ടും പരിക്ക്; യുവതാരം ദീപേന്ദ്ര നേഗി അടുത്ത മത്സരത്തിനുണ്ടാകില്ല
ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ പരിക്ക് വിടാതെ പിന്തുടരുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരങ്ങൾക്ക് പലതവണ പരിക്ക് മൂലം പുറത്തിരിക്കേണ്ടി വന്നിരുന്നു. ബെർബറ്റോവും ബ്രൗണും മലയാളി താരങ്ങളായ വിനീതും റിനോ ആന്റോയും പരിക്കിനെ തുടർന്ന് പല മത്സരങ്ങളും കളിച്ചിരുന്നില്ല. മധ്യനിരയിൽ മികച്ച പ്രകടനം നടത്തിയ കിസിറ്റോയും പരിക്ക് കാരണം ടീമിന് പുറത്താണ്. ഇപ്പോഴിതാ യുവതാരം ദീപേന്ദ്ര നേഗിയ്ക്കും പരിക്കേറ്റതാണ് ഏറ്റവും പുതിയ വാർത്ത.
അരങ്ങേറ്റ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ താരമാണ് നേഗി. നിർണ്ണായക മത്സരത്തിൽ ഗോൾ നേടുകയും പെനാൽറ്റി നേടിത്തരുകയും ചെയ്ത നേഗി ആരാധകരുടെ പ്രിയ താരമാണ്. കാലിന് പരിക്കേറ്റ താരം അടുത്ത മത്സരത്തിനുണ്ടാകില്ല. നേഗി തന്നെയാണ് തനിക്ക് പരിക്കേറ്റ വിവരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.
ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ ബ്ലസ്റ്റേഴ്സിന് അവസാന നാലിൽ ഇടം നേടാനാകൂ. ഗോൾ ശരാശരിയിൽ ഏറെ പിന്നിലാണ് ബ്ലാസ്റ്റേഴ്സ് അതിനാൽ തന്നെ മറ്റു ടീമുകളുടെ മത്സരഫലങ്ങളെയും ആശ്രയിച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഭാവി.
https://www.facebook.com/Malayalivartha