ഐ.എസ്.എല്ലിൽ ഇന്ന് തുല്യ ശക്തികളുടെ പോരാട്ടം; ബെംഗളൂരു ചെന്നൈയിനെ നേരിടും
ഐ.എസ്.എല്ലിൽ ഇന്ന് വാശിയേറിയ പോരാട്ടം. പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനത്തുള്ള ടീമുകൾ ഏറ്റുമുട്ടുമ്പോൾ മത്സരം കൂടുതൽ ആവേശകരമാകും. ചെന്നൈയിൻ എഫ്.സിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു ഇന്ന് ജയിച്ചാൽ അവരുടെ ലീഡ് ഏഴായി ഉയർത്താനാകും. ചെന്നൈയിൻ ജയിച്ചാൽ ബെംഗളൂരുവിന് തൊട്ട് പിന്നിലെത്താം.
എന്നാൽ ചെന്നൈയിൻ ബെംഗളൂരുവിനേക്കാൾ ഒരു മത്സരം കുറവാണ് കളിച്ചത്. നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-1നു ചെന്നൈയിൻ ജയിച്ചിരുന്നു. കഴിഞ്ഞ ഏഴ് മത്സരത്തിൽ ഒരു മത്സരം മാത്രമാണ് ചെന്നൈയിൻ എഫ്.സി തോറ്റത്. അതേസമയം കഴിഞ്ഞ മൂന്ന് മത്സരങ്ങളും തുടർച്ചയായി വിജയിച്ചാണ് ബെംഗളൂരു ഇന്നിറങ്ങുന്നത്.അതിനാൽ മത്സരം തീപാറുമെന്ന് ഉറപ്പാണ്.
ഏഴു ഗോളുമായി മികച്ച ഫോമിലുള്ള ജെജെ തന്നെയാവും ചെന്നൈയിൻ ആക്രമണം നയിക്കുക.എട്ടു ഗോളുകളുമായി ലീഗിലെ ഇന്ത്യൻ ടോപ് സ്കോറർ ആയ സുനിൽ ഛേത്രിയാണ് മറുവശത്ത്. 13 മത്സരങ്ങളിൽ നിന്ന് 27പോയിന്റുമായി ബെംഗളൂരു ഒന്നാമതും 12 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ചെന്നൈയിൻ രണ്ടാമതുമാണ്.
https://www.facebook.com/Malayalivartha