മഞ്ഞപ്പടയ്ക്ക് ഇന്ന് ജീവൻ മരണ പോരാട്ടം ; സ്റ്റാര്‍ സ്ട്രൈക്കര്‍ ഇയാം ഹ്യൂമിന് സീസണിലെ എല്ലാ മത്സരങ്ങളും നഷ്ടമായേക്കും
ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടും. കേരള ബ്ലാസ്റ്റേഴ്സിനും നിലവിലെ ചാമ്പ്യൻമാരായ അമര്‍ തൊമാര്‍ കൊല്‍ക്കത്തയ്ക്കും അതിജീവനത്തിനായുള്ള പോരാട്ടം കൂടിയാണ് ഇത്.
അതെ സമയം കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി സ്റ്റാര്‍ സ്ട്രൈക്കര്‍ ഇയാം ഹ്യൂമിന്റെ പരിക്ക്. പൂനൈ സിറ്റിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ മഞ്ഞപ്പടയുടെ പ്രിയങ്കരനായ ഹ്യൂമേട്ടന് സീസണിലെ മുഴുവന്‍ മത്സരങ്ങളും നഷ്ടമായേക്കുമെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി. കൊല്‍ക്കൊത്തക്കെതിരെ ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ കളത്തിലിറങ്ങില്ലെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഹ്യൂമിന്റെ സേവനം ലഭ്യമാകുമെന്നായിരുന്നു പ്രതീക്ഷ.
നിലവിലെ പട്ടികയില്‍ 14 മല്‍സരങ്ങളില്‍ നിന്ന് 20 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്. 12 പോയിന്റുള്ള എടികെ എട്ടാം സ്ഥാനത്തും. കൊൽക്കത്തയിൽ രാത്രി എട്ടിനാണ് മത്സരം.
https://www.facebook.com/Malayalivartha