വെസ് ബ്രൗൺ ബ്ലാസ്റ്റേഴ്സ് നായകൻ; ബെർബറ്റോവ്,വിനീത് ആദ്യ ഇലവനിൽ
ഐ എസ് എല്ലിലെ നിർണായക മത്സരത്തിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെസ് ബ്രൗൺ ബ്ലാസ്റ്റേഴ്സിനെ നയിക്കും. സസ്പെൻഷൻ മൂലം ജിങ്കന് പുറത്തിരിക്കേണ്ടി വന്നതുകൊണ്ടാണ് ബ്രൗൺ നായക സ്ഥാനം ഏറ്റെടുത്തത്.
പരിക്ക് മൂലം ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം ഇയാൻ ഹ്യൂമിന് സീസണിലെ തുടർന്നുള്ള മത്സരങ്ങൾ നഷ്ട്ടപെടുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. കൊൽക്കത്തയ്ക്കെതിരെ ഡിമിറ്റാർ ബെർബറ്റോവും, സി കെ വിനീതും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.
പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകു. കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് നിലയിൽ ജാംഷെദ്പുരിനെ മറികടന്ന് നാലാം സ്ഥാനത്തെത്താം.
https://www.facebook.com/Malayalivartha