ശക്തമായ നിരയുമായി കേരളബ്ലാസ്റ്റേഴ്സ്; ബെർബെറ്റോവ് ടീമിൽ
ഐ എസ് എല്ലിലെ നിർണായക മത്സരത്തിൽ ശക്തമായ നിരയുമായി കേരളബ്ലാസ്റ്റേഴ്സ്. സൂപ്പർ താരം ബെർബെറ്റോവും വിലക്ക് മാറി ലാൽറുവത്താരയും ടീമിൽ ഇടം നേടി. ചെന്നൈയിനെതിരെ മികച്ച നിരയെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കുന്നത്.
സെമി പ്രതീക്ഷകൾ നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. എന്നാൽ പുൾഗയെ ഇത്തവണയും ടീമിൽ ഉൾപ്പെടുത്തിയില്ല. മലയാളി താരങ്ങളായ റിനോ ആന്റോയും സികെ വിനീതും ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിച്ചു. ഇന്നത്തെ മത്സരം ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തെത്താം.
ടീം; റഹുബ്ക, റിനോ ആന്റോ , വെസ് ബ്രൌൺ, ജിങ്കൻ, ലാൽറുവത്താര, മിലൻ സിങ്, ബെർബെറ്റോവ് , പെകൂസൺ, ഗുഡ്ജോൺ, സികെ വിനീത്, ജാക്കിചന്ദ്.
https://www.facebook.com/Malayalivartha