കോപ്പലാശാന്റെ ടീം തോറ്റു; ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷ സജീവം
ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾ വീണ്ടും സജീവമായി. ഇന്നലെ നടന്ന ബെംഗളൂരു- ജംഷദ്പൂർ മത്സരത്തിൽ ബെംഗളൂരു എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചതോടെയാണ് കേരളത്തിന്റെ സാധ്യതകൾ വർധിച്ചത്.
മത്സരത്തിന്റെ തുടക്കം മുതലെ ബെംഗളൂരു മികച്ച മുന്നേറ്റം നടത്തി. ഇതിന്റെ ഫലമായി ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടാൻ ബെംഗളൂരുവിന് കഴിഞ്ഞു. 23ആം മിനുട്ടിൽ മിക്കു പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി പിന്നാലെ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഗോൾ നേടി പട്ടിക തികച്ചു.
ഗോവയുമായി നടക്കുന്ന അടുത്ത മത്സരം വിജയിച്ചാൽ മാത്രമെ ജംഷദ്പൂരിന് സെമി പ്രതീക്ഷ നിലനിർത്താനാകൂ. സെമിയിലേക്ക് മുന്നേറ്റം നടത്താനുള്ള ശ്രമത്തിലാണ് ഗോവയും ഇറങ്ങുന്നത്. അതിനാൽ ഇനിയുള്ള ഓരോ മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനും നിർണായകമാണ്. അവസാന മത്സരത്തിൽ വിജയിക്കുകയും കണക്കുകൾ അനുകൂലമാകുകയും ചെയ്താൽ മാത്രമേ ബ്ലാസ്റ്റേഴ്സ് സെമിയിൽ കടക്കാൻ കഴിയു.
https://www.facebook.com/Malayalivartha