ഐഎസ്എൽ: ഫൈനൽ ലക്ഷ്യമിട്ട് ബെംഗളൂരുവും പൂനെയും ഇന്ന് നേർക്കുനേർ
ഐഎസ്എൽ നാലാം സീസണിലെ ഫൈനൽ ബെർത്ത് ലക്ഷ്യമിട്ട് ബെംഗളൂരുവും പൂനെയും ഇന്ന് ഏറ്റുമുട്ടും. ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടിൽ വൈകിട്ട് 8 മണിക്കാണ് മത്സരം. ആദ്യ പാദത്തിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു ഫലം. അതിനാൽ തന്നെ ഇന്നത്തെ മത്സരം കൂടുതൽ വാശിയേറിയതാകും.
ഈ സീസണിൽ മികച്ച ഫോമിലുള്ള ബെംഗളൂരുവിനെ സമനിലയിൽ തളച്ചത് പൂനെയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. ഇത്തവണ എവേ ഗോൾ രീതി ഐ എസ് എല്ലിൽ പരീക്ഷിക്കുണ്ട്. ആദ്യ പാദത്തിൽ എവേ ഗോൾ വഴങ്ങാതിരുന്ന പൂനെയ്ക്ക് ഇന്ന് ഗോളടിച്ചുകൊണ്ടുള്ള ഒരു സമനില പോലും ഫൈനൽ പ്രവേശനം സാധ്യമാക്കും.
എന്നാൽ സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നതിന്റെ ആനുകൂല്യം ബെംഗളൂരുവിനുണ്ട്. റഫറിമാർക്കെതിരെ മോശം പരാമർശം നടത്തിയതിന്റെ പേരിൽ വിലക്ക് നേരിട്ട പൂനെ കോച്ച് പോപ്പോവിച്ചിന് ഇന്നത്തെ മത്സരത്തിനുണ്ടാവും.
https://www.facebook.com/Malayalivartha