സന്തോഷ് ട്രോഫി: മഹാരാഷ്ട്രയെ തോൽപിച്ച് കേരളം സെമിയിൽ
സന്തോഷ് ട്രോഫിയിൽ കേരളം സെമിഫൈനലിൽ. മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തായിരുന്നു കേരളം അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും കേരളം ആധികാരിക ജയമാണ് നേടിയത്.
മത്സരത്തിന്റെ 23ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ രാഹുൽ വി രാജാണ് കേരളത്തിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 38ആം മിനുട്ടിൽ ജിതിൻ എം എസ് കേരളത്തിന്റെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ രാഹുൽ കെ പി മൂന്നാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി.
മൂന്ന് മത്സരങ്ങൾ വീതം വിജയിച്ച കേരളവും ബംഗാളും തമ്മിൽ മാർച്ച് 27നാണ് അവസാന ഗ്രൂപ്പ് മത്സരം.
https://www.facebook.com/Malayalivartha