സന്തോഷ് ട്രോഫി സെമി ലൈനപ്പായി; കേരളത്തിന്റെ എതിരാളികൾ മിസോറാം

സന്തോഷ് ട്രോഫി സെമിയിൽ കേരളം മിസോറാമിനെ നേരിടും. രണ്ടാം സെമിയിൽ ബംഗാൾ കർണാടകയേയും നേരിടും. ഇന്ന് നടന്ന മത്സരത്തിൽ കർണാടക മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് സെമി ഫൈനൽ ലൈനപ്പായത്. മലയാളി താരം രാജേഷാണ് കർണാടകയുടെ വിജയഗോൾ നേടിയത്.
മിസോറാമിനെ തോൽപ്പിച്ചതോടെ കർണാടകയ്ക്കും മിസോറാമിനും ഗ്രൂപ്പിൽ ഒമ്പതു പോയന്റായി. ഹെഡ് ടു ഹെഡിന്റെ മികവിലാണ് ബി ഗ്രൂപ്പിൽ കർണാടക ഒന്നാം സ്ഥാനത്തെത്തിയത്. നേരത്തെ ബംഗാളിനെ തകർത്ത് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നു. മാർച്ച് 30നാണ് സെമിഫൈനൽ നടക്കുക.
https://www.facebook.com/Malayalivartha

























