യൂറോപ്പിന്റെ ചാമ്പ്യന്മാരെ അറിയാൻ മണിക്കൂറുകൾ മാത്രം; മാസങ്ങൾ നീണ്ടു നിന്ന യുവേഫ ചാമ്പ്യൻസ് ലീഗിന് നാളെ ഉക്രൈയ്നിലെ കീവിൽ സമാപനമാകും
യൂറോപ്പിന്റെ ചാമ്പ്യൻമാരെ അറിയാൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പു മാത്രം. മാസങ്ങൾ നീണ്ടു നിന്ന യുവേഫ ചാമ്പ്യൻസ് ലീഗിന് നാളെ ഉക്രൈയ്നിലെ കീവിൽ നടക്കുന്ന ഫൈനലോടെ സമാപനമാകും. സ്പാനിഷ് കരുത്തർ റയൽ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശക്തരായ ലിവർപൂളും നേർക്കു നേർ വരുമ്പോൾ തീ പാറുന്ന പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
സീസണിലാദ്യമായി സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയും ഈജിപ്ഷ്യൻ മെസ്സിയെന്ന വിളിപ്പേരുള്ള മുഹമ്മദ് സാലയും നേർക്കു നേർ വരുന്നെന്ന പ്രത്യേകതയും നാളത്തെ ഫൈനലിലുണ്ട്. കടലാസിൽ ശക്തി റയലിനു തന്നെയാണ്. കാസിമറോ ,അസെൻസിയോ, ബെൻസിമ, മാഴ്സലോ തുടങ്ങി മികച്ച കളിക്കാരുണ്ട് റയലിന് . മറുഭാഗത്ത് ശക്തി കുറഞ്ഞ പ്രതിരോധമാണ് ലിവർപൂളിന്റെ തലവേദന .എന്നിരുന്നാലും സാല, ഫിർമ്മിഞ്ഞോ കൂട്ടുകെട്ട് ടീമിനെ വിജയത്തിലെത്തിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.
കിരീടം നില നിറുത്താനിറങ്ങുന്ന റയൽ മാഡ്രിന്റ ലക്ഷ്യം പതിമൂന്നാം ചാംമ്പ്യൻസ് ലീഗ് കിരീടമാണ്. ലാ ലീഗയിൽ ബാഴ്സയുടെ കുതുപ്പിൽ അടിതെറ്റിയ റയലിന് ഇത് അഭിമാന പോരാട്ടമാണ്. ആറാം യൂറോപ്യൻ കിരീടമാണ് ലിവർപൂളിന്റെ ലക്ഷ്യം. ഇരുപത്തിയേഴാം തീയതി പുലർച്ചെ 12:15 നാണ് ത്രില്ലിങ്ങ് പോരാട്ടം.മത്സരത്തിന്റെ സ്ക്രീനൊരുക്കി കേരളത്തിലെ ആരാധകരും ആവേശത്തിലാണ്.
https://www.facebook.com/Malayalivartha