മെസ്സിപ്പടക്ക് ഇന്ന് ആദ്യ പരീക്ഷണം അര്‍ജന്റീന ഹെയ്തിയെ നേരിടും
ലോകകപ്പിന് മുമ്പ് മെസ്സിപ്പടക്ക് ആദ്യ പരീക്ഷണം. സന്നാഹ മത്സരത്തില്‍ ബുധനാഴ്ച പുലര്‍ച്ച അര്‍ജന്റീന ഹെയ്തിയെ നേരിടും. ബ്വേനസ് ഐറിസിലാണ് മത്സരം. ജൂണ്‍ 14ന് റഷ്യയില്‍ കിക്കോഫ് കുറിക്കുന്ന ലോകകപ്പിന് മുമ്പ് അര്‍ജന്റീനയുടെ ആദ്യ പരിശീലന അങ്കം കൂടിയാണ് ഫിഫ റാങ്കിങ്ങില്‍ 108ാം സ്ഥാനക്കാരായ ഹെയ്തിക്കെതിരെ. ഈ പോരാട്ടത്തിനുശേഷം ജോര്‍ജ് സാംപോളിയും സംഘവും യൂറോപ്പിലേക്ക് പറക്കും. ശേഷം ജൂണ്‍ ഒമ്പതിന് ഇസ്രായേലിനെതിരെ മത്സരം പ്രഖ്യാപിച്ചെങ്കിലും വേദി തീരുമാനമായിട്ടില്ല.
ക്ലബ് ഫുട്ബാളിന്റെ തിരക്കും കഴിഞ്ഞ് താരങ്ങള്‍ ടീമിനൊപ്പം ചേര്‍ന്നതിനു പിന്നാലെയാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. ലോകകപ്പില്‍ ഐസ്ലന്ഡ്, ക്രൊയേഷ്യ, നൈജീരിയ ടീമുകള്‍ക്കൊപ്പം മത്സരിക്കുന്ന അര്‍ജന്റീനക്ക് ടീം ഒരുക്കുന്നതില്‍ ഹെയ്തിക്കെതിരായ സന്നാഹം നിര്‍ണായകമാവും.
https://www.facebook.com/Malayalivartha