സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടുമെന്ന സൂചനകൾ ശക്തിപ്പെടുന്നു; ചാംമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ പരാജയപ്പെടുത്തിയ ശേഷമാണ് റൊണാൾഡോ ഇത്തരം സൂചന നൽകിയിരിക്കുന്നത്
സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടുമെന്ന സൂചനകൾ ശക്തിപ്പെടുന്നു. ചാംമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ പരാജയപ്പെടുത്തിയ ശേഷമാണ് റോണോ ഇത്തരം സൂചന നൽകിയിരിക്കുന്നത്.2009 ലാണ് റൊണാൾഡോ മാഞ്ചസ്റ്ററിൽ നിന്ന് റയലിലേക്ക് റൊണാൾഡോയെത്തുന്നത്. റയലിൽ തന്റെ സുവർണ്ണ കാലഘട്ടം പൂർത്തിയാക്കിയ റൊണാൾഡോ നാലു ബാലൺ ഡിയോർ നേടിയത് റയലിന്റെ വെള്ള കുപ്പായത്തിലാണ്. തിരികെ ഇംഗ്ലണ്ടിലേക്ക് ചേക്കേറുമെന്നാണ് സൂചനകൾ.
മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് റോണോയുടെ ലക്ഷ്യമെന്ന് കരുതുന്നവരും കുറവല്ല. മുപ്പത്തി മൂന്ന് വയസ്സായ താരം പ്രമുഖ ലീഗ് വിട്ട് അമേരിക്കയിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങളുണ്ട്.ബാഴ്സ താരം മെസ്സിയും റോണോയും തമ്മിൽ ബാലൺ ദി ഓറിനായി കടുത്ത മത്സരമാണ് നടക്കുന്നത്. റയൽ മാഡ്രിഡിനായി 292 കളികളിൽ നിന്ന് 311 ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം താരത്തിന്റെ അടവാണെന്നും പ്രതിഫലം കൂട്ടി കിട്ടാൻ വേണ്ടിയുള്ള നാടകമാണെന്നും പലരും പറയുന്നു .ലോകകപ്പിനു ശേഷമേ ക്ലബ് മാറുന്ന കാര്യത്തിൽ റൊണാൾഡോ അന്തിമ തീരുമാനമെടുക്കു.
https://www.facebook.com/Malayalivartha