ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തില്‍ നായകന് സുനില്‍ ഛെത്രിയുടെ ഹാട്രിക്കിന്റെ മികവില്‍ ഇന്ത്യ ചൈനീസ് തായ് പേയിയെ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് കീഴടക്കി. ഉദ്ധണ്ഡത സിംഗ്, പ്രണോയ് ഹല്‍ദാര്‍ എന്നിവരാണ് ഇന്ത്യയുടെ മറ്ര് ഗോള്‍ സകോറര്‍മാര്‍. 14, 34, 62 മിനിട്ടുകളിലായിരുന്നു തന്റെ 99ാം അന്താരാഷ്ട്ര മത്സരം കളിച്ച ഛേത്രി ചൈനീസ് തായ്പേയുടെ വലയില്‍ പന്തെത്തിച്ചത്. ഉദ്ധണ്ഡത 48ാം മിനിറ്രിലും പ്രണോയ് 78ാം മിനിട്ടിലുമാണ് ഗോളുകള്‍ നേടിയത്. കെനിയയ്ക്കെതിരെ 4നാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വിവിധ വന്‍കരകളില്‍ നിന്നായി നാല് ടീമുകളാണ് ജൂണ്‍ 10 വരെ നീളുന്ന ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. കെനിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് ഇന്ത്യയെയും ചൈനീസ് തായ്പേയ്യെയും കൂടാതെ മാറ്റുരയ്ക്കാന്‍ എത്തിയിരിക്കുന്നത്. അടുത്തവര്‍ഷം നടക്കുന്ന എ.എഫ്.സി കപ്പിനുള്ള പരിശീലനാര്‍ത്ഥമാണ് ആള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന് ഈ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha