നൂറാം മല്‍സരത്തില്‍ ഛേത്രിക്ക് ഡബിള്‍ സെഞ്ച്വറി; കെനിയയെ വീഴ്ത്തി
മധുരപ്രതികാരം ഒപ്പം വിളിച്ചുവരുത്തിയവര്ക്കുള്ള കാഴ്ച്ചവിരുന്ന്. സുനില്‍ ഛേത്രി ലോകോത്തര താരമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ദേശീയ ജഴ്സിയിലെ നൂറാം മല്‍സരത്തിന് ഇരട്ട ഗോളിന്റെ ചന്തം ചാര്‍ത്തിയ സൂപ്പര്‍താരം സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്റര്‍ കോണ്ടിനെന്റല് കപ്പിലെ രണ്ടാം മല്‍സരത്തിലും ഇന്ത്യയ്ക്ക് വിജയമധുരം. ആഫ്രിക്കന്‍ കരുത്തുമായെത്തിയ കെനിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ മൂന്നു ഗോളുകളും.
68ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. മൂന്നു മിനിറ്റിനുശേഷം ജെജെ ലാല്‍പെഖൂലെ ലീ!ഡ് വര്‍ധിപ്പിച്ചു. ഒടുവില്‍ ഇന്‍ജുറി ടൈമില്‍ ഉജ്വലമായൊരു ഗോളിലൂടെ ഛേത്രി ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യ മല്‍സരത്തില്‍ ചൈനീസ് തായ്പെയിയെ ഇന്ത്യ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ആദ്യ മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച കെനിയയ്ക്ക് ടൂര്‍ണമെന്റിലെ ആദ്യ തോല്‍വിയാണിത്.
https://www.facebook.com/Malayalivartha