വീണ്ടും ഇന്‍ഡ്യന്‍ ഫുക്രി...ന്യൂസിലാന്റിനെതിരെയും ഗോള്‍; അപൂര്‍വ റെക്കോഡിനുടമയായി ഛേത്രി
ഈ ഇന്ത്യന്‍ നായകന് ലോകനായകന്മാര്ക്ക് തുല്യം. ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിയെ തേടി അപൂര്‍വ നേട്ടം. ന്യൂസിലാന്റിനെതിരായ മത്സരത്തിലും ഗോളടിച്ചതോടെയാണ് ഇന്ത്യന്‍ നായകനെ തേടി അപൂര്‍വ നേട്ടമെത്തിയത്. അവസാനം കളിച്ച ഏഴു ഹോം മത്സരങ്ങളിലും ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഛേത്രി സ്വന്തമാക്കിയത്. മത്സരത്തിന്റെ നാല്പത്തെട്ടാം മിനിറ്റിലാണ് ഛേത്രിയുടെ ഗോള്‍ പിറന്നത്. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി മൂന്നാം സ്ഥാനത്താണ്.
അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമാണ് ഛേത്രിക്ക് മുന്നിലുള്ളത്. അതേസമയം യു.എസ്.എയുടെ ക്ലിന്റ് ഡെംപ്സിയെ പിന്നിലാക്കിയ ഛേത്രി ഡേവിഡ് വിയയോടൊപ്പമാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്
https://www.facebook.com/Malayalivartha