ലോകം മുഴുവൻ ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിൽ ; ഇനി മൂന്നുനാൾ മാത്രം ; മലപ്പുറത്തെയും കോഴിക്കോട്ടെയും തെരുവുകൾ കീഴടക്കി ഫുട്ബോൾ ആരാധകർ
ലോകകപ്പ് ഫുട്ബാളിന് ഇനി മൂന്ന് ദിവസങ്ങൾ മാത്രം. ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ ആവേശത്തിലാണ്. ഇന്ത്യയിലെ കാര്യവും വ്യത്യസ്തമല്ല , റാങ്കിങ്ങിൽ തൊണ്ണൂറ്റി ഏഴാം സ്ഥാനത്തുള്ള ഇന്ത്യൻ ടീം കളിക്കുന്നില്ലായെങ്കിലും ആരാധകരെല്ലാം തന്നെ തങ്ങളുടെ സെക്കന്റ് നേഷനുവേണ്ടിയുള്ള ആർപ്പുവിളിയിലാണ്. ബ്രസീലും അർജന്റീനയും സ്പെയിനുമെല്ലാം മലപ്പുറത്തെയും കോഴിക്കോട്ടെയും തെരുവുകൾ കീഴടക്കികഴിഞ്ഞു.
അതേസമയം റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കുകയാണെന്ന സൂചന നല്കി അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി. റഷ്യയില്‍ ടീം എങ്ങിനെ പ്രകടനം നടത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും തന്റെ വിരമിക്കല്‍ പ്രഖ്യാപനമെന്ന് മെസ്സി പറഞ്ഞു.
https://www.facebook.com/Malayalivartha