കളിക്കാനറിയില്ലെങ്കിൽ പോയി കളി പഠിച്ചിട്ട് വാടാ നെയ്മർ ; ലോകകപ്പ് ആവേശം അതിരുകടന്നപ്പോൾ നെയ്മറോടുള്ള പ്രതിഷേധം നായയോട് തീർത്ത് യുവാവിന്റെ ക്രൂരത
ലോകകപ്പ് ഫുട്ബോളിന് കിക്കോഫ് ആകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കേരളം ആവേശത്തിലാണ്. ആരാധകരുടെ ആവേശം പലപ്പോഴും അതിരുകടക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
മെസ്സിയുടെ കുപ്പായം ധരിച്ച് പന്ത് തട്ടുന്ന ആരാധകൻ തന്റെ വളർത്തു നായക്ക് നൽകിയിരിക്കുന്നത് നെയ്മറുടെ ബ്രസീലിയൻ കുപ്പായമാണ്. വളർത്ത് നായയോട് പന്തു തട്ടാൻ ആവശ്യപ്പെടുകയും അതിന് നായക്ക് സാധിക്കാതെ വരുമ്പോൾ നെയ്മറെ കളിയാക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്യുന്നു. ഒടുവിൽ നായയെ പൊക്കിയെടുത്ത് സമീപത്തെ കുളത്തിലേക്ക് പൊക്കിയെറിയുന്നതും വീഡിയോയിൽ കാണാം.
റഷ്യയിൽ ഫുട്ബാൾ നടക്കുന്നെങ്കിൽ പോലും അതിന്റെ ആവേശം കാണിക്കേണ്ടത് മിണ്ടാപ്രാണികളോടല്ല എന്ന് സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.
https://www.facebook.com/Malayalivartha