ലോകകപ്പില്‍ ഉറുഗ്വെയ്ക്കെതിരെ ജന്മദിനം ആഘോഷമാക്കാന്‍ ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സല ഇന്നിറങ്ങും
ലോകകപ്പില്‍ ഉറുഗ്വെയ്ക്കെതിരെ ജന്മദിനം ആഘോഷമാക്കാന്‍ ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സല ഇന്നിറങ്ങും. മുഹമ്മദ് സല എന്ന ഇരുപത്തിയാറുകാരനിലാണ് ഈജിപ്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍. 1992 ജൂണ്‍ 15ന് ഈജിപ്തിലെ നാഗ്രിഗിലാണ് സലയുടെ ജനനം.
സലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടന്നും പരിക്കുകളില്‍നിന്നു അദ്ദേഹം പൂര്ണമോചിതനായെന്നും ഈജിപ്ത് കോച്ച് ഹെക്ടര്‍ കൂപ്പര്‍ പറഞ്ഞിരുന്നു. 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോകകപ്പില്‍ ഈജിപ്ത് ഇന്ന് ഗ്രൂപ്പ് എയില്‍നിന്നും ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 5.30നാണ് മത്സരം.
https://www.facebook.com/Malayalivartha