റഷ്യന്‍ ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് അര്‍ജന്റീന ഇന്നിറങ്ങും, കരുത്തരായ അര്‍ജന്റീനയ്ക്കെതിരേ മികച്ച പ്രകടനമാണ് ഐസ്ലന്ഡിന്റെ ലക്ഷ്യം
റഷ്യന്‍ ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് അര്‍ജന്റീന ഇന്നിറങ്ങും. മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഡിയില്‍ കുഞ്ഞന്മാരായ ഐസ്ലന്ഡാണ് എതിരാളി. മോസ്കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം. നായകനും സൂപ്പര്‍ സ്െ്രെടക്കറുമായ ലയണല്‍ മെസിയിലാണ് അര്‍ജന്റീനയുടെ എല്ലാ പ്രതീക്ഷകളും.
ലോകകപ്പിനെത്തുന്നതില് ഏറ്റവും മികച്ച ആക്രമണ നിരയുള്ള ടീമാണ് അര്‍ജന്റീന. ചിലിയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയ സാംപോളിയുടെ തന്ത്രങ്ങളും അര്‍ജന്റീനയുടെ പ്രകടനത്തില്‍ നിര്‍ണായകമാകും. അതേസമയം, കരുത്തരായ അര്‍ജന്റീനയ്ക്കെതിരേ മികച്ച പ്രകടനമാണ് ഐസ്ലന്ഡിന്റെ ലക്ഷ്യം. ഒരു സമനിലയെങ്കിലും നേടാനായാല്‍ ടീമിന് തലയുയര്‍ത്തിനില്‍ക്കാം.
https://www.facebook.com/Malayalivartha