മെസ്സി പട റഷ്യയില്‍ നിക്കണോ, അതോ പോകണോ ; ലോകകപ്പിലെ നാല് മത്സരങ്ങളില്‍ വിജയമില്ലാതെ അര്‍ജന്റീന
നിശ്ചിത സമയത്ത് വിജയമില്ലാതെ നാലു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജന്റീന. 1974ന് ശേഷം ആദ്യമായി ഒരു ലോകകപ്പിന്റെ ആദ്യ രണ്ടു മത്സരങ്ങളില്‍ വിജയം ഉറപ്പിക്കാതെ അര്‍ജന്റീന. അവസാനം നടന്ന 4 ലോകകപ്പ് മത്സരങ്ങളില്‍ 2 സമനിലയും 2 തോല്‍വിയും ആണ് അര്‍ജന്റീനക്കുള്ളത്.
2014 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്ജിയതിനെതിരെയുള്ള വിജയമാണ് ലോകകപ്പിലെ അര്‍ജന്റീനയുടെ അവസാന വിജയം. തുടര്‍ന്ന് നടന്ന സെമി ഫൈനലില്‍ ഹോളണ്ടിനോട് സമനില ആയിരുന്നു ഫലം, ഷൂട്ട് ഔട്ടില്‍ ആണ് അര്‍ജന്റീന വിജയം കണ്ടത്. ഫൈനലില്‍ പരാജയം ഏറ്റുവാങ്ങിയത് ജര്‍മ്മനിയോടാണ്. 2018 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഐസ്ലാന്‍ഡിനെതിരെ സമനിലയും രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യക്കെതിരേ നാണം കെട്ട തോല്‍വിയും.
https://www.facebook.com/Malayalivartha