Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്‍ജുറി ടൈമില്‍ 'ക്രൂസ് മിസൈല്‍' സ്വീഡന്റെ ഹൃദയം തകര്‍ന്നത് അവസാന സെക്കന്‍ഡില്‍; ജര്‍മനിക്ക് ജയം മരണമുഖത്തുനിന്നുമുള്ള ഉയര്‍ത്തെഴുനേല്‍പ്പ് 

24 JUNE 2018 01:57 AM IST
മലയാളി വാര്‍ത്ത

മരണത്തി നിന്ന് ജര്‍മനി ലോകകപ്പ് എന്ന സ്വപ്‌നം യാധാര്‍ത്യമാക്കാന്‍ ഒരവസരം കൂടി ലഭിച്ചു. അവസാന മിനിറ്റ് വരെ ഇഞ്ചോടിഞ്ച് പൊരുതിയ സ്വീഡന് ഹൃദയ ഭേദകമായിരുന്നു ആ ഗോള്‍ അതെ ഇന്‍ജുറി ടൈമിലെ ആ 'ക്രൂസ് മിസൈല്‍'. സമനിലയെന്ന് ഉറപ്പിച്ച മല്‍സരത്തിന്റെ ഇന്‍ജുറി ടൈമില്‍ ടോണി ക്രൂസ് നേടിയ ഫ്രീകിക്ക് ഗോളില്‍ സ്വീഡനെ വീഴ്ത്തി ജര്‍മനി റഷ്യന്‍ ലോകകപ്പില്‍ പ്രതീക്ഷ കാത്തു. 

മുപ്പത്തിരണ്ടാം മിനിറ്റില്‍ തന്നെ സ്വീഡന്‍ അപ്രതീക്ഷിതമായ ഒരു ഗോള്‍ കൊണ്ട് ജര്‍മനിയെ ഞെട്ടിച്ചു. ടോയ്വോനനാണ് ജര്‍മന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഒരു ഗോള്‍ തൊടുത്തത്. രണ്ടാം പകുതിയില്‍, നാല്‍പത്തിയെട്ടാം മിനിറ്റില്‍ മാര്‍ക്കോ റൂസിലൂടെ ജര്‍മനി തിരിച്ചുവന്നു. സമനില പോലും ആത്മഹത്യാപരമാവുമായിരുന്ന ജര്‍മനിക്ക് ജെറോം ബോട്ടമിന്റെ ചുവപ്പ് കാര്‍ഡിന്റെ രൂപത്തില്‍ ദുര്‍വിധി പിന്നെയും പിടികൂടി. എന്നാല്‍, ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഇടതു ഭാഗത്ത് നിന്ന് ടോണി ക്രൂസ് തൊടുത്ത ഒരു ഫ്രീകിക്ക് ജര്‍മന്‍ ആരാധകരുടെ സ്വപ്നവും പേറി വളഞ്ഞുപുളഞ്ഞ് നേരെ സ്വീഡിഷ് വലയില്‍. ചാരത്തില്‍ നിന്ന് ഉയര്‍ന്നുവന്നൊരു ജര്‍മന്‍ ജയം.
ജര്‍മനി നിരന്തരമായ ആക്രമണങ്ങളും ഒട്ടനവധി ആക്രമണങ്ങളും നടത്തുമ്പോഴായിരുന്നു മുപ്പത്തിരണ്ടാം മിനിറ്റില്‍ ടോയ്വോനന്റെ ഗോള്‍. ക്ലാസണ്‍ നല്‍കിയ പൊക്കിക്കൊടുത്ത പന്ത് പിടിച്ചെടുത്ത ടോയ്വോനന്‍ ഗോളി ന്യൂയറുടെ തലയുടെ മുകളിലൂടെ വലയിലേയ്ക്ക് കോരിയിടുകയായിരുന്നു. നല്ല ഒന്നാന്തരം ഗോളില് സ്വീഡന്‍ മുന്നില്‍.

എന്നാല്‍, രണ്ടാം പകുതിയില്‍ ജര്‍മനി അടവു മാറ്റി. ഡ്രാക്‌സലര്‍ക്ക് പകരം ഗോമസിനെ ഇറക്കി ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി. ഇതിന്റെ ഫലവും കണ്ടു. നാല്‍പത്തിയെട്ടാം മിനിറ്റില്‍ മാര്‍ക്കോ റൂസിലൂടെയായിരുന്നു തിരിച്ചടി. ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് വെര്‍ണര്‍ കൊടുത്ത പന്ത് നാല് സ്വീഡിഷ് ഡിഫന്‍ഡര്‍മാരുടെ ഇടയിലൂടെ ചാട്ടൂളി കണക്ക് പോയാണ് പോസ്റ്റിന് മുന്നിലെത്തിയത്. ഡിഫന്‍ഡറോട് മത്സരിച്ച് ചാടി ആ ചാട്ടത്തില്‍ തന്നെ ഇടതുകാല്‍ കൊണ്ട് പന്ത് നെറ്റിലേയ്ക്ക് തിരിച്ചുവിടുകയായിരുന്നു റൂസ്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ ജെറോം ബോട്ടെങ് രണ്ടാം മഞ്ഞ കണ്ട് പുറത്തായതോടെ ജര്‍മനി പത്തു പേരായി ചുരുങ്ങി. ജര്‍മന്‍കാരുടെ പ്രാണന്‍ പറന്നുപോയ നിമിഷം. ആശങ്ക വ്യക്തമായിരുന്നു കോച്ച് ജോക്കിം ലോയുടെ സങ്കടമിരമ്പുന്ന മുഖത്ത്. എന്നാല്‍, സകലരെയും ഞെട്ടിച്ചുകൊണ്ട് ജിമ്മി ദര്മാസ ജര്‍മനിക്ക് ഒരു ഫ്രീകിക്ക് സമ്മാനിച്ചു. ക്രൂസിന്റെ കിക്ക് ചെന്നു പതിച്ചത് ഒരു ജനതയുടെ സ്വപ്നത്തിലും.


ഇന്നത്തെ വിജയത്തോടെ രണ്ടു മല്‍സരങ്ങളില്‍നിന്ന് ജര്‍മനിക്കു മൂന്നു പോയിന്റായി. ആദ്യമല്‍സരത്തില്‍ ദക്ഷിണ കൊറിയയെ വീഴ്ത്തിയ സ്വീഡനും മൂന്നു പോയിന്റുണ്ട്. ആദ്യ രണ്ടു മല്‍സരങ്ങളും വിജയിച്ച മെക്‌സിക്കോ ഗ്രൂപ്പില്‍നിന്ന് പ്രീക്വാര്‍ട്ടറില്‍ കടന്നുകഴിഞ്ഞു. രണ്ടാമത്തെ സ്ഥാനത്തിനായി ജര്‍മനിയും സ്വീഡനും തമ്മിലാണ് മല്‍സരം. ഇതോടെ ഗ്രൂപ്പിലെ അവസാന മല്‍സരങ്ങള്‍ നിര്‍ണായകമായി. രണ്ടു കളികള്‍ തോറ്റ ദക്ഷിണ കൊറിയ പുറത്തായിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (19 minutes ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (3 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (5 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (6 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (7 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (7 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends