ടോണി ക്രൂസിന്റെ ക്രൂയിസ് മിസൈൽ തകർത്തത് സ്വീഡന്റെ സ്വപ്നങ്ങളെ ; പ്രമുഖ ടീമുകൾ ലോകകപ്പിന്റെ അവസാന പതിനാറിൽ ഇടം കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ

ലോകകപ്പിന്റെ അവസാന പതിനാറിൽ ഇടം കണ്ടെത്താനുള്ള ഓട്ടത്തിലാണ് പ്രമുഖ ടീമുകൾ. മെക്സിക്കോക്കും ജർമനിക്കും ഇന്ന് നിർണായക ദിനമാണ്. മെക്സിക്കോ അവസാന പതിനാറിൽ ഇടം നേടാൻ കാത്തിരിക്കുമ്പോൾ ജർമനി അപ്രതീക്ഷിതമായി പുറത്താക്കപെടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പ്രകടന മികവുകൊണ്ട് ശ്രേദ്ധേയമായ ഗ്രൂപ്പ് ആയിരുന്നു ഗ്രൂപ്പ് എഫ്. മെക്സിക്കോ , ജർമനി, സ്വീഡൻ, സൗത്ത് കൊറിയ. ഇതിൽ സൗത്ത് കൊറിയ ഒഴികയുള്ള എല്ലാ ടീമ്മുകളും ഒന്നിനൊന്ന് കേമന്മാർ. പക്ഷെ സൗത്ത് കൊറിയ ഒരു അട്ടിമറി നടത്താൻ കെൽപുള്ളവർ തന്നെ.
മെക്സിക്കോ , ജർമനി, സ്വീഡൻ എന്നിവർ തമ്മിലാണ് പ്രധാന മത്സരം. ആദ്യ മത്സരത്തിൽ മെക്സിക്കോ ജർമനിയെ മലർത്തി അടിച്ചു. തൊട്ടുപിന്നാലെ സൗത്ത് കൊറിയയെയും സ്വീഡനെയും പരാചയപെടുത്തി. രണ്ടാം മത്സരത്തിൽ ജർമനിയും സ്വീഡനും ഏറ്റുമുട്ടിയപ്പോൾ അവസാന നിമിഷം ജർമനി വിജയിച്ചു കയറി. ടോണി ക്രൂസിന്റെ ക്രൂയിസ് മിസൈൽ തകർത്തത് സ്വീഡന്റെ സ്വപ്നങ്ങളെ ആയിരുന്നു. മെക്സിക്കോയും സൗത്ത് കൊറിയയും തമ്മിലുള്ള മത്സരവും മെക്സിക്കോക്ക് അനായാസമായി. അവസാന റൗണ്ട് മത്സരങ്ങളിൽ ജർമനിക്ക് ആശ്വാസമാണ്. സൗത്തകൊറിയയെ തോൽപ്പിക്കാനായാൽ അവസാന പതിനാറിലെത്താം. മെക്സിക്കോക്ക് ആകട്ടെ കരുത്തരായ സ്വീഡനാണ് എതിരാളി.
കൂടുതൽ അറിയാൻ വീഡിയോ കാണൂ ...
https://www.facebook.com/Malayalivartha