Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും

ഈ നാടന്‍ വൈദ്യം, മുടി ഇരട്ടിയാകുമെന്നതു ഗ്യാരന്റി, മുടിക്ക് വളര്‍ച്ചയും കരുത്തും നല്‍കുന്ന ചില നാടന്‍ വഴികളെക്കുറിച്ചറിയൂ

23 DECEMBER 2016 03:04 PM IST
മലയാളി വാര്‍ത്ത

എല്ലാവരും തങ്ങളുടെ തലമുടിക്ക് നീളവും, കരുത്തും, തിളക്കവും ആഗ്രഹിക്കുന്നവരാണ്. മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍, വേഗത്തില്‍ ഫലം തരുമെന്ന് അവകാശപ്പെടുന്ന വിപണിയില്‍ ലഭ്യമായ പല ഉത്പന്നങ്ങളും നമ്മള്‍ വാങ്ങി ഉപയോഗിക്കാറുണ്ട്.

തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പല തരത്തിലുള്ള ഔഷധങ്ങള്‍ ഉപയോഗിക്കാം. ഇവ ഓരോന്നിലും അതിന്റേതായ ഘടകങ്ങളും ഗുണങ്ങളും ഉണ്ട്. മുടിക്ക് വളര്‍ച്ചയും കരുത്തും നല്‍കുന്ന ചില നാടന്‍ വഴികളെക്കുറിച്ചറിയൂ,

നെല്ലിക്ക

വിറ്റാമിന്‍ സിയുടെ ശേഖരമായ നെല്ലിക്ക തലമുടിക്ക് ഏറെ ഗുണകരമാണ്. നെല്ലിക്കാപ്പൊടിയും വെളിച്ചെണ്ണയും കൂട്ടിക്കലര്‍ത്തി തലമുടിയില്‍ തേയ്ക്കാം. ഇത് മുടി വളര്‍ച്ച ശക്തിപ്പെടുത്തുകയും തിളക്കം നല്‍കുകയും ചെയ്യും. മുടിക്ക് നീളവും ആയുസ്സും ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണിത്. 


കറ്റാര്‍വാഴ

കറ്റാര്‍വാഴ കറ്റാര്‍വാഴ ഒരു മോയ്‌സ്ചറൈസിങ്ങ് ഏജന്റായി പ്രവര്‍ത്തിക്കും. ഇതിലടങ്ങിയ സാലിസിലിക് ആസിഡ് ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റിബയോട്ടിക് ഘടകങ്ങള്‍ അടങ്ങിയതാണ്. കറ്റാര്‍വാഴ നീര് തലയോട്ടിയില്‍ തേയ്ക്കുന്നത് ചര്‍മ്മത്തിലെ അടഞ്ഞുപോയ സുഷിരങ്ങള്‍ തുറക്കുകയും മുടി വേഗത്തില്‍ വളരാന്‍ സഹായിക്കുകയും ചെയ്യും.

തുളസി

തുളസി ഏറെ ഔഷധഗുണങ്ങളുള്ളതാണ്. തുളസിയില അരച്ച് തലമുടിയില്‍ തേയ്ക്കുന്നത് മുടി കൂടുതല്‍ കരുത്തോടെ വളരാനും, പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും, വളര്‍ച്ച ശക്തിപ്പെടുത്തുന്നത് വഴി മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ബ്രഹ്മി

ബ്രഹ്മി എണ്ണയായും പൊടിയായും ബ്രഹ്മി ഉപയോഗിക്കാം. മുടികൊഴിച്ചില്‍ തടയാനും മുടിക്ക് കട്ടി ലഭിക്കാനും ആരോഗ്യം ലഭിക്കാനും ബ്രഹ്മി എണ്ണ ഫലപ്രദമാണ്. ബ്രഹ്മി പൊടി വെള്ളവുമായി കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച് അല്പസമയത്തിന് ശേഷം കഴുകിക്കളയുക.

ഇഞ്ചി


ഇഞ്ചി മുടിയിഴകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് ഇഞ്ചി. ഇത് മുടിക്ക് കൂടുതല്‍ വളര്‍ച്ചയും കരുത്തും ആരോഗ്യവും നല്‍കും. ഇതില്‍ ആന്റിസെപ്റ്റിക്, മോയ്‌സ്ചറൈസിങ്ങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

മൈലാഞ്ചി


മൈലാഞ്ചി ഒരു പ്രകൃതിദത്ത കണ്ടീഷണറാണ് മൈലാഞ്ചി. മുടിക്ക് കരുത്തും വളര്‍ച്ചയും നല്‍കുന്ന പ്രോട്ടീനുകളെല്ലാം ഇതിലടങ്ങിയിട്ടുണ്ട്. മൈലാഞ്ചിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ തേയ്ക്കുക. അല്പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയാം.

സവാള നീര്


സവാള നീര് ശിരോചര്‍മത്തില്‍ തേയ്ക്കുന്നത് മുടി വളരാന്‍ മാത്രമല്ല, മുടി കറുക്കാനും നല്ലതാണ്. കഷണ്ടിയില്‍ പോലും മുടി വളര്‍ത്തുന്ന മരുന്നാണിത്.

തേങ്ങാപ്പാല്‍


തേങ്ങാപ്പാല്‍ ശിരോചര്‍മത്തില്‍ തേയ്ക്കുന്നത് മുടി വളരാനുള്ള സ്വാഭാവികവഴിയാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടുണ്ടാക്കുന്ന ഉരുക്കുവെളിച്ചെണ്ണയും മുടി വളരാന്‍ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (7 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (11 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (13 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends