Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ബിരുദം മതി; നമ്മുടെ നാട്ടില്‍ തന്നെ ഭേദപ്പെട്ട ശമ്പളമുള്ള ജോലി !!അവസരങ്ങള്‍ നിരവധി...കൂടുതല്‍ വിവരങ്ങള്‍ ഇതാ

13 JULY 2024 08:01 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ (Watershed Cell cum Data Centre) പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന 2.0 (നീർത്തട ഘടകം) (PMKSY 2.0) പദ്ധതിയിൽ ഒഴിവുള്ള ഒരു ടെക്നിക്കൽ എക്സ്പർട്ട് തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അഗ്രിക്കൾച്ചർ / ഹോർട്ടികൾച്ചർ / ഹൈഡ്രോളജിക്കൽ എൻജിനിയറിങ്, സോയിൽ എൻജിനിയറിങ് / അനിമൽ ഹസ്ബൻഡ്രി എൻജിനിയറിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ ഉയർന്ന ബിരുദം, പ്രസ്തുത മേഖലയിലോ ഗവേഷണത്തിലോ ഉള്ള അഞ്ച് വർഷം പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 34,300 രൂപ. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഉൾപ്പടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 വൈകുന്നേരം 3 മണി. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 8606204203.

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകള്‍ക്ക് കീഴിയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒരു റേഡിയോ ഗ്രാഫര്‍ തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത:പ്ലസ് ടു സയന്‍സ്, കേരള വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി ആര്‍ ടി കോഴ്സ് പാസായിരിക്കണം, റേഡിയോഗ്രാഫി /സി.ടി.സ്‌കാന്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.  പ്രായ പരിധി 18-36.



ദിവസ വേതനം 700 രൂപ. ആറുമാസകാലയളവിലേക്ക് ദിവസ വേതനടിസ്ഥാനത്തിലാണ് നിയമനം താല്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എറണാകുളം മെഡിക്കല്‍ കോളേജിലെ സി സി എം ഹാളില്‍ ജൂലൈ 17 ന് നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.30 മുതല്‍ 11 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍ /പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ / സി ടി / എം ആര്‍ ഐ എന്നി ജോലികളില്‍ മുന്‍ പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന നല്‍കും.
 
സിനിമാട്ടോഗ്രാഫറുടെ ഒഴിവ് കേരള വന ഗവേഷണ സ്ഥാപനത്തിൽ 2025 ജൂൺ 2 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ രണ്ട് ഡോക്യുമെന്ററി സിനിമാട്ടോഗ്രഫർമാരുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് 19ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in Advertisement

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ് മത്സ്യബോർഡ് കേന്ദ്രകാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ്/ ഐ.ടി യിൽ ബി.ടെക്ക്/ എം.സി.എ യോഗ്യതയുള്ള 21 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 25000 രൂപയാണ് വേതനം. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തൃശൂർ ജില്ലയിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശൂർ - 680 002 എന്ന വിലാസത്തിലോ, നേരിട്ടോ, ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.fisheries.kerala.gov.in. ഇ-മെയിൽ: matsyaboard@gmail.com. ഫോൺ : 0487 - 2383088.

ഫിനാൻസ് മാനേജർ ഒഴിവ് സംസ്ഥാന ഫോറസ്റ്റ് വികസന ഏജൻസിയിലേക്ക് (എസ് എഫ് ഡി എ) ഫിനാൻസ് മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 25നകം നൽകണം. വിശദ വിവരങ്ങൾക്ക്: www.forest.kerala.gov.in, ഫോൺ: 9447979006.


Watershed Cell cum Data Centre : ഫോൺ : 8606204203
സിനിമാട്ടോഗ്രാഫറുടെ ഒഴിവ്  :  www.kfri.res.in Advertisement
മത്സ്യബോർഡ് :    www.fisheries.kerala.gov.in. ഇ-മെയിൽ: matsyaboard@gmail.com
സംസ്ഥാന ഫോറസ്റ്റ് വികസന ഏജൻസി : www.forest.kerala.gov.in, ഫോൺ: 9447979006

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (9 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (33 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (47 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (56 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (3 hours ago)

Malayali Vartha Recommends