Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും നിമിഷനേരം കൊണ്ട് പണമയക്കാനുള്ള സൗകര്യവുമായി എസ്.ടി.സി പേ ഇന്ത്യൻ റെമിറ്റൻസ്

02 AUGUST 2019 01:47 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും നിമിഷനേരം കൊണ്ട് പണമയക്കാനുള്ള സൗകര്യവുമായി എസ്.ടി.സി പേ ഇന്ത്യൻ റെമിറ്റൻസ് ആരംഭിച്ചു.
അടുത്തിടെയാണ് ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങള്‍ വ്യാപകമാക്കാന്‍ സൗദി കേന്ദ്ര ബാങ്ക് പദ്ധതികള്‍ ആസൂത്രണം ചെയ്തത്.വെസ്‌റ്റേണ്‍ യൂണിയന്‍ അക്കൗണ്ട് വഴിയാണ് നാട്ടിലേക്ക് പണമയക്കാന്‍ സാധിക്കുക.

അഞ്ച് റിയാൽ സർവീസ് ചാർജിൽ ഏറ്റവും നല്ല നിരക്കിൽ സുരക്ഷിതമായി പണമയക്കാൻ എസ്.ടി.സി പേ ഉപയോഗപ്പെടുത്താമെന്നും ഈ ഓഫർ ഡിസംബർ വരെ തുടരുമെന്നും എസ്.ടി.സി പേ വൈസ് പ്രസിഡന്റ് അഹ്മദ് അൽഅനസി പറഞ്ഞു.ഒരു മാസം 10,000 റിയാൽ വരെ മാത്രമേ നിലവിൽ അയക്കാനാകൂ.
ഭാവിയിൽ കൂടുതൽ സംഖ്യ അയക്കാനും സൗകര്യവുമുണ്ടാകും. 24 മണിക്കൂറും സജ്ജമായ കസ്റ്റമർ കെയർ വഴി എല്ലാ പരാതികളും പരിഹരിക്കും. മറ്റ് മണി ട്രാൻസ്ഫർ സ്ഥാപനങ്ങൾക്കും നൽകാൻ കഴിയാത്ത സേവനമാണ് എസ്.ടി.സി പേ വിഭാവനം ചെയ്യുന്നത്

നിലവില്‍ സൗദിയില്‍നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്നതിന് ഏറ്റവും ഉയര്‍ന്ന റേറ്റ് നല്കേണ്ടിവരുന്നതിനാൽ പ്രവാസികള്‍ക്കിടയില്‍ എസ്.ടി.സി പേ ആപ്പിന് പ്രചാരം ഏറി വരികയാണ്.

മികച്ച സേവനവും ഓഫറും നല്‍കി മറ്റു ഓണ്‍ലൈന്‍ പേയ്മെന്‍റ് കമ്പനികൾ നല്‍കുന്നതിനേക്കാള്‍ മികച്ച വിനിമയനിരക്കും പണം അയക്കുന്നതിനുള്ള സര്‍വീസ് ചാര്‍ജ് അഞ്ചു റിയാല്‍ മാത്രമാക്കി.. നേരത്തെ പതിനഞ്ചു റിയാല്‍ ആയിരുന്നു ഈ ആനുകൂല്യം ആഗസ്റ്റ് 25 വരെ തുടരും. കൂടാതെ പണമയക്കുന്നതിന് എസ് ടി സി പേ അപ്പ് മറ്റൊരാളെ നിങ്ങള്‍ പരിചയപെടുത്തി അംഗമാക്കിയാല്‍ പത്ത് റിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. തുടര്‍ന്ന് പിന്നീടുള്ള ഓരോ ഉപഭോക്താവിനെ ചേര്‍ക്കുമ്പോഴും അഞ്ചു റിയാല്‍ വെച്ച്‌ നിങ്ങളുടെ വാലറ്റില്‍ ലഭിക്കുന്നു.സൗദി ടെലികോം കമ്പനിക്ക് കീഴിലെ മൊബൈല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ എസ്ടിസി പേ പ്രവാസികള്‍ക്കായി നടത്തുന്ന ബിസിനെസ്സ് കാമ്പയിനിന്റെ ഭാഗമായാണ് ഈ ഓഫർ

സാധാരണ ഓണ്‍ലൈന്‍ വാലറ്റ് പോലെ അബ്ശില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് അക്കൗണ്ട് തുറക്കാന്‍ കഴിയുക. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നും എസ്.ടി.സി പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു മൊബൈല്‍ നമ്പറും ഇഖാമ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ അക്കൗണ്ട് തുറക്കാനാകും. ശേഷം അബ്ശിര്‍ വെരിഫിക്കേഷനു ശേഷമാണു പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതടക്കമുള്ള സേവനങ്ങള്‍ ലഭ്യമാകുന്നത്.

സൗദിയുടെ ഏതു ഭാഗത്തു നിന്നും അനായാസം മൈബൈല്‍ നമ്പര്‍ വഴി പണം അയക്കാനും സ്വീകരിക്കാനും അറബ് നാഷണല്‍ ബാങ്ക് എ.ടി.എം വഴി പണമായി തന്നെ എടുക്കാനും സാധിക്കും.ഇതിനായി ഇത്തരം എ.ടി.എം മെഷീനില്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്താണ് സേവനങ്ങള്‍ ലഭ്യമാകുന്നത്.

എസ്‌എംഎസ് വെരിഫിക്കേഷനു ശേഷമാണു പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതടക്കമുള്ള സേവനങ്ങള്‍ ലഭ്യമാകുന്നത് .അക്കൗണ്ട് തുറക്കുന്നതോടെ റിയാദ് ബാങ്ക്, അറബ് നാഷണല്‍ ബാങ്ക് എന്നിവയുടെ രണ്ടു ബാങ്ക് അക്കൗണ്ട് നമ്പറുകളും സദാദ് നമ്പറും ലഭ്യമാകും. ബാങ്ക് അക്കൗണ്ടിനു ഇന്റര്‍നാഷണല്‍ ബാങ്കിങ് (ഐബാന്‍) നമ്പറടക്കമുള്ളതായതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പുറമെ നിന്ന് ഇങ്ങോട്ട് പണം എത്തിക്കാനും എളുപ്പത്തില്‍ തന്നെ എടുക്കാനും സാധ്യമാകും..

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം ഡെപ്പോസിറ്റ് ചെയ്യാം. ഇതിന് ഇപ്പോള്‍ പ്രത്യേക ഫീ ഈടാക്കുന്നില്ല. എസ്ടിസി പേ കേന്ദ്രങ്ങളില്‍ ലഭ്യമായ പോയിന്റെ ഓഫ് സെയില്‍സ് ഡിവൈസ് വഴിയും നിങ്ങളുടെ എസ്ടിസി പേ വാലറ്റിലേക്ക് പണം ഡെപ്പോസിറ്റ് ചെയ്യാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് എ.എന്‍.ബി, റിയാദ് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് വാലറ്റിലേക്ക് പണം ഡെപ്പോസിറ്റ് ചെയയ്യാം സദാദ് വഴി തത്സമയം തന്നെ പണം ഡെപ്പോസിറ്റ് ചെയ്യാം.

ബാങ്ക് അക്കൗണ്ടിനു ഇന്റര്‍നാഷണല്‍ ബാങ്കിങ് (ഐബാന്‍) നമ്ബറടക്കമുള്ളതായതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പുറമെ നിന്ന് ഇങ്ങോട്ട് പണം എത്തിക്കാനും കഴിയും.അടുത്തിടെയാണ് ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങള്‍ വ്യാപകമാക്കാന്‍ സൗദി കേന്ദ്ര ബാങ്കായ സാമ അനുമതി നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (16 minutes ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (35 minutes ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (53 minutes ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (1 hour ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (1 hour ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (1 hour ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (1 hour ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (2 hours ago)

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും  (2 hours ago)

ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....  (2 hours ago)

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....  (2 hours ago)

ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന ആരംഭിച്ചു  (2 hours ago)

നാളെ നടക്കുന്ന ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു  (3 hours ago)

Malayali Vartha Recommends