Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അഹാന ചെയ്ത തെറ്റിനെ റിമി ടോമി ന്യായീകരിക്കരുത്! നടിയുടെ സ്വിം സ്യൂട്ട് ചിത്രങ്ങൾക്ക് എതിരെ കമന്റുമായി ആരാധകർ

21 JANUARY 2023 02:05 PM IST
മലയാളി വാര്‍ത്ത

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി ചിത്രങ്ങൾ പോസ്റ്റ് ചെയ്ത നടി അഹാന കൃഷ്ണന് നേരെ സൈബർ ആക്രമണം. ഗോവയിലെ ബീച്ചിലാണ് സ്വിം സ്യൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. റെബ ജോൺ, റിമി ടോമി തുടങ്ങി നിരവധിപ്പേരാണ് നടിയെ അഭിനന്ദിച്ചെത്തിയത്.  ഗോവയിലെ ബീച്ചിലെ കടല്‍ത്തിരകളില്‍ കളിച്ചുല്ലസിക്കുന്ന മോണോക്കിനി ധരിച്ച താരത്തിന്റെ ചിത്രങ്ങൾക്ക് താഴെയാണ് നെഗറ്റീവ് കമന്റുകൾ നിറഞ്ഞത്. താരത്തിന്റെ ബോള്‍ഡ് ലുക്കിനെതിരെയാണ് സോഷ്യല്‍ മീഡിയയിലെ സദാചാര വാദികൾ ഉണർന്നത്.

നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മോളെ ഞാന്‍ ഒരു കാര്യം പറയട്ടെ അത്തരത്തിലുള്ള ഫോട്ടോ എടുക്കുന്നത് തെറ്റാണ്. ഞമ്മളുടെ മരണം ഇപ്പോയാണെന്നു നമ്മക്ക് പറയാന്‍ പറ്റത്തില്ല. ദൈവത്തിന് നടക്കാത്ത ഫോട്ടോ എടുക്കരുത് ? ഒരു നിമിഷം ദൈവത്തെ ഓര്‍ക്കുക., കല്യാണം ഉറപ്പിച്ചെന്നു തോന്നുന്നു.

അതിന്റെ തയാറെടുപ്പാണോ ഇതൊക്കെ ? മോളെ അമ്മയും അച്ഛനും ഈ ഫോട്ടോ സപ്പോര്‍ട് ചയ്‌തോ? ഡ്രസിംഗില്‍ കുറച്ച് ശ്രദ്ധിക്കാം, ചേച്ചിയുടെ അവസാനത്തെ അടവ്. ആര്‍ക്കും എന്നെ തോല്‍പ്പിക്കാന്‍ ആവില്ല. ഇനി കുറച്ച് ഷഡ്ഡിയില്‍ കളിക്കാം, പണ്ട് മുത്തുച്ചിപ്പി ഫയര്‍ ഒക്കെ തുറക്കുമ്പോള്‍ ഇതുപോലെ ഉള്ള കുറച്ചു ഫോട്ടോസ് കാണാം എന്നൊക്കെയാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍.

ആ ഷര്‍ട്ടും ഒഴിവാക്കി ഒരു ബിക്കിനിയായിരുന്നു നല്ലത്, അപ്പോ നമുക്ക് ആര്‍ഷഭാരത സംസ്‌കാരം വേണ്ടേ. മോളെ, എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ഇതിനിടെ അഹാനയുടെ ചിത്രത്തിന് കയ്യടിച്ച റിമി ടോമിയ്ക്ക് ഒരാള്‍ നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. നിങ്ങള്‍ അഹാനയെ സപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലായിരുന്നു. ആ കുട്ടി ചെയ്യുന്നത് തെറ്റല്ലേ, അറിഞ്ഞിട്ടും എന്തിനാ പ്രോത്സാഹിപ്പിച്ചേ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇയാള്‍ക്ക് മറുപടിയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. എന്താണ് തെറ്റെന്നും തിരുത്തേണ്ടത് നിങ്ങളാണെന്നും സോഷ്യല്‍ മീഡിയ ഇയാളോട് പറയുന്നുണ്ട്.

അതേ സമയം അഹാനയ്ക്ക് പിന്തുണയുമായും നിരവധി പേര്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ നല്ലൊരു ശതമാനം നേരം വെളുക്കാത്ത ആളുകളുണ്ട്. ഇവിടുത്തെ കമന്റുകള്‍ വായിച്ചാല്‍ അത് മനസിലാകും. ആ കുട്ടി ഇഷ്ടമുള്ള ഡ്രസ് ഇടട്ടെ, എന്താണ് കുഴപ്പം? സംഘ മിത്രങ്ങള്‍ ആരും ഇത് വഴി വന്നില്ലേ ശകുന്തളേ എന്നൊക്കെയാണ് താരത്തിന് പിന്തുണയുമായി എത്തിയവരുടെ കമന്റുകള്‍. നടന്‍ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. രാജീവ് രവി ഒരുക്കിയ ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

 

എന്നാല്‍ ഇതിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത അഹാന, പിന്നീട് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ തിരികെ വരികയായിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന.

തന്റേതായ സീരീസുകള്‍ ഒരുക്കി ഒടിടി ലോകത്തും അഹാന സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യല്‍ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് അഹാന കൃഷ്ണ. നാന്‍സി റാണി, അടി തുടങ്ങിയ സിനിമകളാണ് അഹാനയുടേതായി പുറത്തിറങ്ങാനുള്ളത്. പോയ വര്‍ഷം താരത്തെ മി മൈ സെല്‍ഫ ആന്റ് ഐ എന്ന വെബ് സീരീസിലും കണ്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

Malayali Vartha Recommends