Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മഞ്ഞുമ്മല്‍ ബോയ്സ് നാളെ എത്തും... റിലീസിന് മുന്നേ അഡ്വാന്‍സ് ബുക്കിംഗിലൂടെ യുകെയില്‍ 11ലേറെ ഹൗസ്ഫുള്‍

21 FEBRUARY 2024 06:42 PM IST
മലയാളി വാര്‍ത്ത

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്സ് നാളെ എത്തും. സംവിധായകന്റെ ആദ്യ ചിത്രം ജാന്‍ എ മന്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് ഫെബ്രുവരി 22 വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തുന്നത്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലിംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്‌ബോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരെ അണിനിരത്തി ഒരുക്കിയ ചിത്രം റിലീസിന് മുന്നേ അഡ്വാന്‍സ് ബുക്കിംഗിലൂടെ യുകെയില്‍ 11ലേറെ ഹൗസ്ഫുള്‍ ഷോകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ യുകെയിലെ വിതരണാവകാശം കരസ്ഥമാക്കിയ ആര്‍എഫ്ടി ഫിലിംസാണ് ഇക്കാര്യം അറിയിച്ചത്.

ഈയൊരു നേട്ടത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നിമിഷമാണ് ലഭിച്ചത്. ചിത്രത്തിന്റെ ബുക്കിംഗ് ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു. ബുക്കിംഗ് ഓപ്പണ്‍ ആയതോടെ നിരവധി പേരാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഷോകള്‍ ഹൗസ്ഫുള്‍ ആവുന്ന സാഹചര്യമാണ് കാണാന്‍ സാധിക്കുന്നത്. പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു എന്ന് ഇതിലൂടെ മനസ്സിലാക്കാം.

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈര്‍ഘ്യം വരുന്ന ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്ന ചന്തു സലീംകുമാര്‍ നടന്‍ സലിം കുമാറിന്റെ മകനാണ്.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. യാത്രയെയും യഥാര്‍ത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം മികവുറ്റ സാങ്കേതിക വിദ്യകളോടെയും ഗംഭീര സൗണ്ട് ട്രാക്കുകളോടും കൂടിയാണ് എത്തുന്നത്.

ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ സംഗീതവും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍, കുതന്ത്രം ഗാനം, ട്രാവല്‍ സോങ്ങ് നെബുലക്കല്‍ എന്നിവ പുറത്തുവിട്ടിട്ടുണ്ട്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന നെബുലക്കല്‍ പ്രദീപ് കുമാറാണ് ആലപിച്ചിരിക്കുന്നത്. പ്രേക്ഷകരില്‍ കൗതുകം ഉണര്‍ത്തിക്കൊണ്ടെത്തിയ ട്രെയിലര്‍ യു ട്യൂബ് ട്രെന്‍ഡിങ്ങിലാണ്. സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ സുഷിന്‍ ശ്യാമും വേടനും ഒന്നിച്ച കുതന്ത്രം ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ ഭീഷ്മ പര്‍വ്വത്തിന് ശേഷം സൗബിനും ശ്രീനാഥ് ഭാസിയും സുഷിന്‍ ശ്യാമും ഒന്നിക്കുന്ന സിനിമയാണിത്.

ഛായാഗ്രഹണം ഷൈജു ഖാലിദ്, ചിത്രസംയോജനം വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ഗണപതി, വസ്ത്രാലങ്കാരം മഹ്സര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, ആക്ഷന്‍ വിക്രം ദഹിയ, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്, വിതരണം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends