Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടൈറ്റാൻസ്; ജയസൂര്യ - വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു!!!

01 JUNE 2026 05:42 PM IST
മലയാളി വാര്‍ത്ത

വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർ. ഇവർക്കൊപ്പം നിഹാലും പ്രശസ്ത റാപ് സിംഗർ ബേബി ജീനും പ്രത്യഷ പ്പെട്ട ഒരുപോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈ അഭിനേതാക്കളുടെ ലുക്കും ടൈറ്റാൻ എന്ന പേരും ഒരു പാശ്ചാത്യസിനിമയെ ഓർമ്മപ്പെടുത്തുന്നു എന്നു പറഞ്ഞാൽ അതിശയമാവില്ല.

നേരമ്പോക്കിൻ്റെ ബാനറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ പ്രഥമ ലുക്കോടെയുള്ള ടൈറ്റിലാണ് ഈ വിധത്തിൽ പ്രകാശനം ചെയ്തിരിക്കുന്നത്. മികച്ച വിജയം നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒസ്‌ലർ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ , മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി എസ് എന്നിവർ നിർമ്മിക്കുന്ന ചിത്രമാണിത്.

തികച്ചും ഫാന്റസി ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ജയസൂര്യയും വിനായകനും ഒന്നിച്ചെത്തുന്നതിലൂടെ ഏറെ വാർത്താ പ്രാധാന്യം നേടിയ ഈ ചിത്രത്തിൻ്റെ ടൈറ്റിലും ഇപ്പോൾ ഏറെ കൗതുകത്തോടെ വൈറലായിരിക്കുന്നു. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ, സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണുശർമ്മ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്, കലാസംവിധാനം - മഹേഷ് പിറവം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,

ആക്ഷൻ ഫീനിക്സ് പ്രഭു, ഡിസൈൻ യെല്ലോ ട്രൂത്ത്, സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സുനിൽ സിംഗ്, സജിത് പി.വൈ, പ്രൊഡക്ഷൻ മാനേജർ - നജീർ നസീം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. ഒക്‌ടോബർ മാസത്തിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.
പി ആർ - വാഴൂർജോസ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (9 minutes ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (31 minutes ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (46 minutes ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (49 minutes ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (1 hour ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (1 hour ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (1 hour ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (2 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (2 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (3 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (3 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (3 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (3 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (3 hours ago)

Malayali Vartha Recommends