Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

'മരിച്ചുകിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?': മരണവീട്ടിലെ അമിതോപദേശങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്...

12 NOVEMBER 2026 05:15 PM IST
മലയാളി വാര്‍ത്ത

മരണവീട്ടിൽ എത്തി മരിച്ച വ്യക്തിയുടെ ജീവിതശൈലിയെയും ആരോഗ്യപ്രശ്നങ്ങളെയും കുറ്റപ്പെടുത്തി സംസാരിക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ് രംഗത്തെത്തി. ഛായാഗ്രാഹകൻ ഷാജികുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലാണ് താരം തന്റെ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തിയത്.

അവസാനമായി സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ അവിടെ കൂടിനിന്ന പ്രശസ്തരടക്കമുള്ളവർ മരിച്ചയാളുടെ പ്രഷർ, ഷുഗർ, ഭക്ഷണരീതി, വ്യായാമക്കുറവ് എന്നിവയെക്കുറിച്ച് കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേട്ട് താൻ ഞെട്ടിപ്പോയെന്ന് സിദ്ദിഖ് കുറിച്ചു. തങ്ങൾ ദിവസവും നടക്കുന്നതും ഭക്ഷണം നിയന്ത്രിക്കുന്നതും കൊണ്ടാണ് ആരോഗ്യത്തോടെ ഇരിക്കുന്നതെന്ന ഭാവത്തിലാണ് പലരും സംസാരിച്ചതെന്നും, തന്നോടും ചെക്കപ്പ് ചെയ്യാൻ ഉപദേശിച്ച ഒരാളോട് 'അന്ന് വരാൻ ഫ്രീയായിരിക്കുമോ' എന്ന് തിരിച്ചുചോദിക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. മരണം ആരുടെയും കുറ്റമല്ലെന്നും ആരും അറിഞ്ഞുകൊണ്ട് വിളിച്ചുവരുത്തുന്നതല്ലെന്നും ഓർമ്മിപ്പിച്ച താരം, നാളെ താൻ മരിച്ചുകിടക്കുമ്പോഴും ആളുകൾ ഇത്തരത്തിൽ കുറ്റപ്പെടുത്തുമല്ലോ എന്നോർത്ത് ഇപ്പോൾ മരിക്കാൻ ഭയം തോന്നുന്നുവെന്നും കുറിപ്പിൽ കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മരണ ഭയം.. എവിടെയോ വായിച്ച ഒരു ഓർമ്മ. മരണ വീട്ടിലേക്ക് നമ്മൾ ഓടിയെത്തുന്നത് നഷ്ടപ്പെട്ട ബന്ധുവിനെയോ സുഹൃത്തിനെയോ ഓർത്തുള്ള ദുഃഖത്തോടെ മാത്രമല്ല, മറിച്ച് മരിച്ചത് താൻ അല്ലല്ലോ എന്ന ചെറിയ ഒരു ആശ്വാസത്തോട് കൂടിയാണ്. ഓരോരുത്തരും ഈ ലോകത്തോട് യാത്ര പറഞ്ഞു പോകുമ്പോഴും നമ്മൾ ഇവിടെ തന്നെ ഉണ്ടല്ലോ എന്ന സന്തോഷം അനുഭവിക്കുന്നുണ്ട് നമ്മളിൽ പലരും. ആ സന്തോഷത്തിന്റെ അളവ് , മരിച്ച വ്യക്തിയും നമ്മളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും. അതിൽ ആരെയും തെറ്റു പറയാനോ കുറ്റപ്പെടുത്താനോ ആവില്ല. എന്നാൽ ഒരു മരണവീട്ടിൽ വന്നുനിന്ന് മരിച്ച വ്യക്തിയെ അയാളുടെ മരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നത് കേൾക്കുമ്പോൾ, ദുഃഖമോ ദേഷ്യമോ അല്ല,ഒരുതരം ഞെട്ടലാണ് അനുഭവപ്പെടുന്നത്.

നാളെ ഞാനും ഇതുപോലെ വെള്ള പുതച്ചു കിടക്കുമ്പോൾ, എന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണെന്ന് അവകാശപ്പെടുന്നവർ വന്നുനിന്ന് എന്നെക്കുറിച്ചും ഇതുപോലെ പറഞ്ഞു രസിക്കില്ലേ? കഴിഞ്ഞദിവസം എന്റെ ഒരു സുഹൃത്ത് (പേര് പറയുന്നില്ല നിങ്ങൾക്കൊക്കെ അറിയാം) ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട് യാത്ര പോലും പറയാതെ പെട്ടെന്ന് അങ്ങ് പോയിക്കളഞ്ഞു. അവസാനമായി ആ ഭൗതികശരീരം ഒന്ന് കാണാൻ ഞാനും പോയി. പ്രശസ്തരും, പ്രഗൽഭരുമായ ഒരുപാട് പേർ കൂടി നിൽപ്പുണ്ട്. എന്താണ് സംഭവിച്ചത് എന്ന ചോദ്യങ്ങളും ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ചുള്ള ഉത്തരങ്ങളും കേട്ടു. ഷുഗർ ഉണ്ടായിരുന്നോ? പിന്നെ...400 മുകളിലായിരുന്നു. 510 ആണെന്നാ ഞാൻ കേട്ടത്.!! പ്രഷർ 220 ആയിരുന്നെന്നും 300 ആയിരുന്നെന്നും പറയുന്നുണ്ട്. തടി വല്ലാതെ കൂടുതലായിരുന്നു...വ്യായാമൊന്നും ഇല്ലല്ലോ? മാത്രമല്ല ചോറ് ഒരുപാട് കഴിക്കും. അയ്യയ്യോ... ഞാനൊക്കെ രണ്ടുനേരവും ചപ്പാത്തിയാ...കഴിഞ്ഞ ആഴ്ച കണ്ടപ്പോൾ ഞാൻ പറഞ്ഞതാ ചെക്കപ്പ് ചെയ്യണേ... എന്ന്, കേട്ടില്ല..

നമുക്ക് പിന്നെ, ദൈവം സഹായിച്ച് പ്രഷറും ഷുഗറും ഒന്നുമില്ല... പുള്ളി മദ്യപിക്കുമായിരുന്നോ? ഏയ്‌..അതില്ല.അതുകൊണ്ട് കാര്യമില്ല. ഞാൻ ദിവസവും രണ്ടെണ്ണം അടിക്കും. പക്ഷേ രാവിലെ ഒരു പത്ത് കിലോമീറ്റർ നടക്കും. അതുകൊണ്ടല്ലേ ഇപ്പോഴും ഇങ്ങനെ കുട്ടപ്പൻ ആയിട്ട് ഇരിക്കുന്നത്. പ്രായം എത്രയായിന്നാ വിചാരം? 50 കഴിഞ്ഞോ? ഹഹഹ...62. ദൈവമേ ദൈവം പോലും പറയില്ലല്ലോ. അവിടെ നിന്ന് കുറച്ചു മാറി നിന്നാലോ എന്ന് കരുതി, നടക്കാൻ തുടങ്ങിയ എന്നെ മറ്റൊരു പ്രശസ്തൻ പിടിച്ചു നിർത്തി. വല്ല ചെക്കപ്പ് ഒക്കെ ചെയ്യുന്നുണ്ടോ? ഏയ്‌, ഒന്നും ചെയ്യാറില്ല. അയാൾക്കൊരു സന്തോഷമായിക്കോട്ടേ, എന്ന് കരുതി ഞാൻ പറഞ്ഞു.

ഇതുപോലെ പെട്ടെന്ന് ഒരു ദിവസം അങ്ങ് പോകും. സൂക്ഷിച്ചോ.... അന്ന് ഫ്രീ ആയിരിക്കുവോ? വരാൻ സമയമുണ്ടാകുമോ? എന്റെ ചോദ്യം ഇഷ്ടപ്പെടാതെ അയാൾ എന്റെ കയ്യിൽ നിന്നും പിടി വിട്ടു. ജീവിച്ചിരിക്കുമ്പോൾ ഒരാളെപ്പറ്റി നല്ലത് പറയാത്ത നമ്മൾ, മരിക്കുമ്പോൾ അയാളെ വാനോളം പുകഴ്ത്തും. അത് മറ്റുള്ളവർക്ക് കേൾക്കാനാണ്. ഒരാളെപ്പറ്റി നല്ലത് പറഞ്ഞു എന്ന ഖ്യാതി കിട്ടാനാണ്. എന്നാൽ മരിച്ചു കിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?.മരണം എന്നെ പിടികൂടാത്തത് എന്റെ മിടുക്കു കൊണ്ടാണെന്ന് വിചാരിക്കുന്നുണ്ടാവുമോ ഇവർ? മരിച്ചു കിടക്കുമ്പോൾ മറ്റുള്ളവർ വന്ന് കുറ്റപ്പെടുത്തുമല്ലോ എന്ന് ഓർത്തിട്ട് എനിക്കിപ്പോൾ മരിക്കാൻ ഭയം തോന്നുന്നു. മരണം ആരുടെയും കുറ്റമല്ല.. ആരും അറിഞ്ഞുകൊണ്ട് വിളിച്ചു വരുത്തുന്നതുമല്ല. വായിച്ചിട്ടില്ലേ? ജീവിക്കാൻ ധൈര്യമില്ലാത്തവർ ആത്മഹത്യ ചെയ്യുന്നു. അതിനും ധൈര്യമില്ലാത്തവർ ഇപ്പോഴും ഇവിടെ ജീവിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (53 minutes ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (56 minutes ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (58 minutes ago)

വനിതാ സംരംഭകരുടെ വളര്‍ച്ചയ്ക്ക് വിപണിയും പിന്തുണയും ഉറപ്പാക്കണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (1 hour ago)

കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...  (1 hour ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വൻ മാറ്റം...  (1 hour ago)

രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...  (1 hour ago)

സോണിയയുടെ പുസ്തകത്തിലെ പരാമർശം വിവാദത്തിൽ  (1 hour ago)

#CheranalloorAccident പിതാവിന്റെ അസാന്നിധ്യത്തിൽ മൊഴി  (1 hour ago)

VLADMIR PUTIN കുരങ്ങുകളുടെ രക്തസാമ്പിളുകൾ ശേഖരിക്കാൻ നീക്കം  (2 hours ago)

Fujairah ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു.  (2 hours ago)

THRISSUR ഒരാൾ മൂന്നാം ക്ലാസിലും അനിയൻ ഒന്നാം ക്ലാസിലുമാണ്..  (2 hours ago)

13 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം നൽകി മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

Malayali Vartha Recommends