മധു സി. നാരായണന് നസ്ലിന് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി

മധു സി. നാരായണന്റെ സംവിധാനത്തില്‍ നസ്ലിന് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഡോക്ടര്‍ അനന്തു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തുവും സൈലന്റ് കാറ്റ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ അവസാന വാരമാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നതും ചിത്രീകരണം ആരംഭിച്ചതും.
സൗബിന് ഷാഹിര്‍, ബേബി ജീന്‍, ചന്തു സലിംകുമാര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹന്‍ദാസ്, അലിസ്റ്റര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വ്യത്യസ്ത തലമുറകളില്‍പ്പെട്ട ശ്രദ്ധേയരായ അഭിനേതാക്കള്‍ ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതോടെ ചിത്രത്തിന്റെ ജോലികള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെതന്നെ മലയാള സിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് മധു സി. നാരായണന്. ആഗോളതലത്തില്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രത്തിന് ശേഷം ഏറെ നാളത്തെ ഇടവേള കഴിഞ്ഞാണ് അദ്ദേഹം രണ്ടാമത്തെ സംവിധാന സംരംഭവുമായി എത്തുന്നത്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് സിനിമാപ്രേമികള്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്നത്.
യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്ലിന് മധു സി. നാരായണന്റെ സംവിധാനത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. പ്രേക്ഷകര്‍ക്ക് പരിചിതമായ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു വേഷത്തിലും പുതുമയുള്ളൊരു കഥാപരിസരത്തിലുമാകും താരം എത്തുകയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നസ്ലനും മധു സി. നാരായണനും ഒന്നിക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കും എന്നാണ് സൂചന.
https://www.facebook.com/Malayalivartha

























