Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

PCR ടെസ്റ്റിൽ സംഭവിക്കുന്നത് ഇതാണ് ....

12 MARCH 2021 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

പക്ഷിപ്പനി മനുഷ്യരില്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

2019 നവംബറിൽ ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പേരാണ് ഇപ്പോൾ വാർത്തകളി‌ൽ നിറഞ്ഞിരിക്കുന്ന സാർസ് കോവ് 2 അഥവാ നോവെൽ കൊറോണ വൈറസ്. ഇതു പരത്തുന്ന രോഗത്തിന്റെ പേരാണ് കോവിഡ്–19

കൊറോണ കുടുംബത്തിൽ ഏറ്റവും പുതുതായി ജനിതകമാറ്റം സംഭവിച്ചു രൂപപ്പെട്ടു വന്നതാണ് സാർസ് കോവ് 2 വൈറസ് എന്ന കൊറോണ വൈറസ് . ഏതാണ്ട് അമ്പതോളം ഇനം കൊറോണ വൈറസുകള്‍ മൃഗങ്ങളില്‍ കാണപ്പെടുന്നുണ്ട്. വവ്വാലുകളിലാണ് ഇവ കൂടുതല്‍ കാണാറുള്ളത്. ഇതില്‍ ആറുതരം കൊറോണ വൈറസുകള്‍ മനുഷ്യരില്‍ രോഗങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇവയില്‍ 229E, NL63, OC43, HKU1 എന്നീ നാലു തരം വൈറസുകള്‍ മനുഷ്യരില്‍ ജലദോഷപ്പനിക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വ്യാപിക്കുന്ന കോവിഡ്-19 ഇതുവരെ കാണാത്ത ജനിതകമാറ്റം വന്ന വൈറസാണ് എന്നാണ് കണ്ടെത്തല്‍......

ഈ വൈറസിനെ പിടിച്ചു കെട്ടുക എന്നതാണ് ഇപ്പോൾ നമുക്ക് നേരിടേണ്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. അതിനു തടസമായി നിൽക്കുന്നത് വൈറസിന്റെ ജനിതക ഘടന തന്നെയാണ്. ഭൂമിയിലെ എല്ലാ എല്ലാ ജീവജാലങ്ങളുടെയും ജനിതക വസ്തു DNA ആണ് .രണ്ട് ഇഴകളുള്ള കിടക്കുന്ന വളരെ നീളമുള്ള ഒന്നാണ് ഇത്.. എന്നാൽ കൊറോണ വൈറസിൽ ഉള്ളത് RNA മാത്രമാണ് . ഇതിൽ നിന്ന് DNA വേര്തിരിച്ചെടുക്കുക എന്നതാണ് നമ്മൾ നേരിട്ട പ്രധാന വെല്ലുവിളി

ഇപ്പോൾ നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് കോവിഡ് RT PCR ടെസ്റ്റ് . PCR ടെസ്റ്റ് ആണ് ഏറ്റവും കൃത്യമായി കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടു പിടിക്കുന്നത്. കോവിഡ് ടെസ്റ്റിങ്ങിനെ സംബന്ധിച്ച് ധാരാളം തെറ്റിദ്ധാരണകളുണ്ട്. RT PCR ടെസ്റ്റിൽ രോഗിയുടെ തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ എടുക്കുന്ന സ്രവങ്ങളിൽ കോവിഡ് വൈറസ് ഉണ്ടോ എന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത് .വളരെ കൃത്യമായ ടെസ്റ്റ് ആണ് ഇത് . കൊറോണ വൈറസിന്റെ ജനിതക വസ്തുവിനെ ടെസ്റ്റ് ചെയ്തു കണ്ടുപിടിക്കുന്ന രീതിയാണ് ഇത്

RNA എന്ന ജനിതക വസ്തുവാണ് കോവിഡ് വൈറസിലുള്ളത്. ചെറിയ മുത്തുകൾ ചേർത്ത ന്യുക്ലിയർ ടൈഡ് ആണ് കൊറോണ വൈറസിന്റെ RNA..നമ്മുടെ ജനിതകവസ്തു വളരെ ബൃഹത്തായ DNA ആണ്

കൊറോണ വൈറസിന്റെ ജനിതകവസ്തു MESSENGER RNA ആണ് കൊറോണ വൈറസ്സിലുള്ള സ്പൈക്കുകൾ പ്രോടീൻ ആണ്. അതുപയോഗിച്ചാണ് വൈറസ് നമ്മുടെ ശരീരത്തിൽ എത്തുന്നത്. ഈ പ്രോടീൻ നിർമ്മിക്കുന്നതിനുള്ള സന്ദേശം നൽകുകയാണ് കൊറോണ വൈറസിന്റെ RNA ചെയ്യുന്നത് .

വൈറസ് ഒരു ശരീരത്തില്‍ പ്രവേശിച്ചാല്‍ ആ ആതിഥേയ ശരീരത്തിലെ ജീവനുള്ള കോശങ്ങളെ ഹൈജാക്ക് ചെയ്ത്, അതിന്റെ സ്വാഭാവിക ഉത്പാദന സംവിധാനത്തെ ഉപയോഗിച്ച്, തന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സകലതും ചൂഷണം ചെയ്ത് പ്രോട്ടീനുകൾ നിർമ്മിക്കുകയും സ്വയം കോശവിഭജനം നടത്തി ഇരട്ടിച്ച് പെട്ടെന്ന് പെരുകിപ്പെരുകി വരുകയുമാണ് കൊറോണ വൈറസ് RNAചെയ്യുന്നത്

എന്നാൽ ഈ കൊറോണ വൈറസ് RNA പെട്ടെന്ന് നശിച്ചു പോകുന്നവയാണ്. അതുകൊണ്ടാണ് ശരീരത്തിന് പുറത്തു വൈറസിനു നിലനിൽക്കാനാകാത്തത് .പെട്ടെന്ന് നശിച്ചു പോകുന്നതിനാൽ RNA ടെസ്റ്റ് ചെയ്യാനും പ്രയാസമാണ് . അതിനാൽ ഇത് DNA ആയി മാറ്റിയെടുത്ത് ആ DNAയുടെ ആയിരക്കണക്കിന് കോപ്പികൾ നിർമ്മിച്ചെടുത്ത് അവയാണ് ടെസ്റ്റ് ചെയ്യുന്നത്

എല്ലാ ജീവജാലങ്ങളുടെയും ജനിതക വസ്തു DNA ആണെന്ന് പറഞ്ഞുവല്ലോ .. ശരീരത്തിന് പ്രോട്ടീൻ നിർമിക്കേണ്ട ആവശ്യമുള്ളപ്പോൾ പ്രോട്ടീൻ നിർമ്മിക്കാനാവശ്യമായ കോഡ് RNA ആക്കി മാറ്റുകയാണ് ചെയ്യുന്നത്

കൊറോണ വൈറസ് ശരീരത്തിലെത്തിയാൽ കൊറോണ വൈറസ് RNA ഉപയോഗിച്ച് പ്രോടീൻ ഉണ്ടാക്കാൻ തുടങ്ങുന്നു.. എന്നാൽ ഈ RNA ടെസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഈ RNA ൽ നിന്ന് മോളിക്കുലാർ ബയോളജി ടെക്നിക്ക് ഉപയോഗിച്ച് DNA നിർമ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്

ശരീരത്തിൽ നിന്നെടുക്കുന്ന സ്രവങ്ങളിൽ ഉള്ള RNA യിൽ നിന്ന് DNA നിർമ്മിക്കുകയാണ് ചെയ്യുന്നത്. പക്ഷെ ഈ DNA വളരെ കുറച്ചു അളവ് മാത്രമേ ഉണ്ടാകൂ. .PCR ടെസ്റ്റിൽ DNA അളവ് കൂട്ടുകയാണ് ചെയ്യുന്നത്

ആവശ്യമുള്ള ന്യൂക്ലിയർ ടൈഡുകളും പോളിമറൈസ് എൻസൈമുകളും ചേർത്ത് DNA യുടെ കോപ്പികൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത് . DNA യുടെ ഇഴകൾ 80 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി വേർതിരിച്ചെടുത്തു കോപ്പി എടുക്കുന്നു. തണുത്താൽ വീണ്ടും ഇവ ഇഴചേരും . വീണ്ടും ചൂടാക്കി കോപ്പി എടുക്കാം .

 

ഓരോ തവണയും കോപ്പിയുടെ എണ്ണം ഇരട്ടി ആയി ലഭിക്കും. PCR മെഷീൻ ഉപയോഗിച്ച് ഇത് എളുപ്പം ചെയ്യാവുന്നതാണ് . സ്വയം പ്രകാശിക്കുന്ന ടാഗുകൾ ചേർത്താണ് ഈ മെഷീനിൽ DNA കോപ്പികൾ ഉണ്ടാക്കുന്നത് . അതുകൊണ്ടാണ് ഈ ടെസ്റ്റ് പോളിമറൈസ് ചെയിൻ റിയാക്ഷൻ PCR എന്ന് അറിയപ്പെടുന്നത്

RT എന്നാൽ റിവേഴ്‌സ് ട്രാൻസ്‌ക്രിപ്ഷൻ... അതായത് RNA യിൽ നിന്ന് DNA ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയ . അതായത് RNA എന്ന ജനിതക വസ്തുവാണ് കോവിഡ് വൈറസിലുള്ളത്. ഇത് DNA ആയി മാറ്റിയെടുത്ത് ആ DNAയുടെ ആയിരക്കണക്കിന് കോപ്പികൾ നിർമ്മിച്ചെടുത്ത് അവ ടെസ്റ്റ് ചെയ്യപ്പെടുകയാണ് ഈ ടെസ്റ്റിൽ . വളരെ കൃത്യതയുള്ളതും സുരക്ഷിതവുമായ ഒരു ടെസ്റ്റ് ആണ് ഇത് .

ലോകത്തെമ്പാടും കൊറോണ വൈറസ് ടെസ്റ്റിന് ഉപയോഗിക്കുന്നത് RT PCR ടെസ്റ്റ് ആണ് . വൈറസ് ശരീരത്തിനകത്ത് കയറി ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ പോസിറ്റീവ് റിസൾട്ട് നൽകാൻ ഈ ടെസ്റ്റിനു സാധിക്കും .പലപ്പോഴും വൈറസ് ബാധ ഏറ്റ വ്യക്തി രോഗലക്ഷണങ്ങൾ കാണിക്കാതിരിക്കുന്ന തുടക്ക കാലയളവിൽ പോലും വൈറസ് സാനിധ്യം കണ്ടെത്താം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (3 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (4 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (5 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (6 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (6 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (6 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (7 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (8 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (8 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (8 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (8 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (9 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (9 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (9 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (9 hours ago)

Malayali Vartha Recommends