Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

കോവിഡ് വന്നതോടെ ജീവിത സാഹചര്യങ്ങളും ജീവിത ശൈലിയും മാറി ..കോവിഡ് പേടിയിൽ മാസ്കും സാനിറ്റൈസറും സുരക്ഷാ കവചം തീർത്തപ്പോൾ പകർച്ചപ്പനി ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ മാറിനിന്നു..കോവിഡ് പോസിറ്റീവാക്കിയ ചില മാറ്റങ്ങൾ

09 OCTOBER 2020 06:13 PM IST
മലയാളി വാര്‍ത്ത

കോവിഡ് വന്നതോടെ ജീവിത സാഹചര്യങ്ങളും ജീവിത ശൈലിയും മാറി ..കോവിഡ് പേടിയിൽ
മാസ്കും സാനിറ്റൈസറും സുരക്ഷാ കവചം തീർത്തപ്പോൾ പകർച്ചപ്പനി ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ മാറിനിന്നു..

അതോടെ ആശുപത്രികളിലും മരുന്ന് ഷോപ്പുകളിലും പനിമരുന്നുകളുൾപ്പടെയുള്ളവയ്ക്ക് ഡിമാൻഡ് ഇല്ലാതായി . കടന്നുപോയ മഴക്കാലത്തെ തിരക്കൊഴിഞ്ഞ ആശുപത്രികളും മരുന്നു വിൽപനയിൽ വന്ന വൻ ഇടിവും ഇതിനു സാക്ഷ്യം. കോവിഡ് പോസിറ്റീവാക്കിയ ചില മാറ്റങ്ങളാണ് ഇവ

സാധാരണഗതിയിൽ മഴക്കാലം എന്നാൽ സംസ്ഥാനത്തിനു പനിക്കാലമാണ്... ചിക്കുൻഗുനിയ, ഡെങ്കിപ്പനി, പന്നിപ്പനി, തക്കാളിപ്പനി എന്നു വേണ്ട, പുതിയ പുതിയ പേരുകളിൽ പുതിയ ലക്ഷണങ്ങളുമായി പകർച്ചപ്പനികൾ ഓരോ വർഷവും രംഗപ്രവേശം ചെയ്യുന്നതായിരുന്നു കുറെ വർഷങ്ങളായുള്ള പതിവ് .

എന്നാൽ, ഇത്തവണ മഴക്കാലം വന്നതും പോയതും ‘ആശുപത്രികൾ അറിഞ്ഞില്ല’. ഒപികൾക്കു മുന്നിൽ ടോക്കണെടുക്കാൻ നീണ്ട നിരകൾ രൂപപ്പെട്ടില്ല. സർക്കാർ ആശുപത്രികളിൽ പനി വാർഡുകൾ നിറഞ്ഞു കവിഞ്ഞില്ല .. രോഗികൾ നിലത്തുകിടക്കുന്ന പതിവു കാഴ്ചയും ഉണ്ടായില്ല. സത്യത്തിൽ ഇതിനൊക്കെ കാരണമായത് കോവിഡ് ആണ് .

മാസ്ക്കും സാനിറ്റൈസറും സാമൂഹ്യ അകലം പാലിക്കലുമെല്ലാം ശീലമായതോടെ ഒട്ടുമിക്ക സാംക്രമിക രോഗങ്ങളും ഇല്ലാതായി എന്ന് വേണമെങ്കിൽ പറയാം .. ചെങ്കണ്ണ് ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ ഇത്തവണ എത്താതിരുന്നതിനു കാരണവും മാസ്ക്ക് തന്നെയാണ്. വളരെ കുറച്ചുപേർക്ക് ജലദോഷപ്പനി തുടങ്ങിയ രോഗങ്ങൾ പിടിപെട്ടു എങ്കിലും അവയൊന്നും ആശുപത്രികൾ നിറയ്ക്കാൻ മാത്രം പകരാതിരുന്നതും കോവിഡ് പ്രതിരോധ ഉപാധികൾ കാരണമാണ്

ഇതിൽനിന്നു മനസ്സിലാക്കേണ്ട ഒന്നുണ്ട്. കോവിഡിന് വാക്സിൻ കണ്ടുപിടിച്ച് കോവിഡ് ഭീതിയകന്നാലും സാംക്രമിക രോഗങ്ങളുടെ സീസണിലെങ്കിലും മാസ്ക് ഉപയോഗം നിർബന്ധമാക്കുന്നത് പകർച്ചവ്യാധികൾ അകറ്റി നിർത്താൻ സഹായിക്കും

കോവിഡ് വരുത്തിയ ഏറ്റവും പ്രധാനപ്പെട്ട മാറ്റം നമ്മുടെ ഭക്ഷണ രീതിയാണ് . ലോക്ഡൗൺ തുടങ്ങിയതോടെ ഹോട്ടലുകളും തട്ടുകടകളും ഇല്ലാതായി . ഇതോടെ തട്ടുകട പ്രിയർക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തത്തിനു രുചി തോന്നാൻ തുടങ്ങി ..ജങ് ഫുഡുകളുടെ ഉപയോഗം കുറഞ്ഞതും രോഗങ്ങൾ കുറയാൻ കാരണമായിട്ടുണ്ട്.

അതുപോലെ തന്നെ ബി പി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം കുറച്ചെങ്കിലും മാറ്റമുണ്ടാകാൻ തുടങ്ങിയത്തിനും മാറിയ ഭക്ഷണ ശീലം കാരണമായിട്ടുണ്ട്

വേറൊരു പ്രകടമായ മാറ്റം പലരും പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞു എന്നതാണ്. വീട്ടിൽത്തന്നെ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികൾ മാത്രമാണു മിക്ക വീടുകളിലും ഈ ലോക്‌ഡോൺ സമയത്തു ഉപയോഗിച്ചത്. വിഷാംശമില്ലാത്ത ഭക്ഷണം പതിവാക്കിയതോടെ രോഗപ്രതിരോധ ശേഷിയും വർധിച്ചു.

ഈ കോവിഡ് കാലം നമ്മൾ തീർച്ചയായും തരണം ചെയ്യും.. എന്നാലും കോവിഡ് നമുക്ക് തന്ന പോസിറ്റീവായ പാഠം മറക്കാതിരിക്കേണ്ടത് ആവശ്യമാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (18 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (29 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (37 minutes ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (45 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (53 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (9 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (10 hours ago)

Malayali Vartha Recommends