Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

കാനഡാ ബിസിനസ്‌ ഇമിഗ്രേഷന്‍

08 JULY 2013 06:34 AM IST
മലയാളി വാര്‍ത്ത.

ബിസിനസ്സില്‍ അനുഭവസമ്പത്തുള്ളവരെ കാനഡയിലേയ്‌ക്ക്‌ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ കാനഡാ ബിസിനസ്സ്‌ ഇമിഗ്രേഷന്‍ വിഭാഗത്തിലുള്ള വിസ (Canadian Business Immigration Visa) വിഭാവനം ചെയ്‌തിട്ടുള്ളത്‌. കാനഡയില്‍ ബിസിനസ്സിനായി നിക്ഷേപം നടത്തി, തദ്ദേശീയര്‍ക്കായി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുവാനും, വരുമാനം ഉളവാക്കുവാനും കഴിവുള്ളവരെയാണ്‌ ഈ വിസയുടെ വിഭാഗത്തില്‍ തെരഞ്ഞെടുക്കുന്നത്‌.

2003-ല്‍ബിസിനസ്സിന്റെ ഭാഗമായി കാനഡയിലേക്ക്‌ ഇമിഗ്രേറ്റ്‌ ചെയ്‌തവര്‍ 8100-ല്‍അധികമാണ്‌. 2005-2006 കാലത്ത്‌ 9500-10,500 നും ഇടയില്‍ വ്യവസായ സംരംഭകരെ ഈ വിസാ വിഭാഗത്തില്‍പ്പെടുത്തി കാനഡയിലേക്ക്‌ പ്രവേശിപ്പിക്കണം എന്നാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്‌.
സുശക്തവും, സമൃദ്ധവുമായ ഒരു സാമ്പത്തിക സാഹചര്യം വികസിപ്പിക്കുന്നതിലേക്കായിട്ടാണ്‌, മതിയായ ബിസിനസ്‌ പരിചയവും വേണ്ടത്ര സാമ്പത്തിക പിന്‍ബലവുമുള്ള വ്യവസായസംരംഭകരെ കാനഡാ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നത്‌.
ഈ വിഭാഗത്തില്‍ മൂന്നു തരത്തിലുള്ള വിസയുണ്ട്‌
ഇന്‍വെസ്റ്റര്‍ ഇമിഗ്രന്റ്‌ വിസ അഥവാ നിക്ഷേപകര്‍ എന്ന നിലയില്‍ ഇമിഗ്രേഷനുള്ള വിസ
മാനേജ്‌മെന്റ്‌ രംഗത്ത്‌ വിജയം കൈവരിച്ച സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍, 5 വര്‍ഷത്തേക്കെങ്കിലും നിലനില്‍ക്കുന്ന വ്യവസായനിക്ഷേപത്തിന്‌ താല്‍പര്യവും, കഴിവും ഉള്ള തൊഴിലുടമകള്‍, തൊഴില്‍സംരംഭത്തില്‍ പങ്കാളിയായിരിക്കുന്നവര്‍ എന്നിവരെയാണ്‌ ഈ വിസയിലൂടെ കാനഡയിലേയ്‌ക്ക്‌ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നത്‌.
ഇന്‍വെസ്റ്റര്‍ ഇമിഗ്രേഷന്‍ പ്രോഗ്രാം
2010 ഡിസംബര്‍ 1 മുതല്‍ നടപ്പിലായ ഒരു വിസാ പദ്ധതിയാണ്‌ കനേഡിയന്‍ ഇമിഗ്രന്റ്‌ ഇന്‍വെസ്റ്റര്‍ പ്രോഗ്രാം. 8,00,000 കനേഡിയന്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ കഴിവും താല്‍പര്യവും ഉള്ളവരെയാണ്‌ ഈ വിസാവിഭാഗത്തില്‍പ്പെടുത്തുന്നത്‌. ഇപ്രകാരം നിക്ഷേപിക്കുന്ന തുക കാനഡയുടെ റിസീവര്‍ ജനറലിന്റെ പക്കലാണ്‌ ഏല്‌പിക്കപ്പെടുന്നത്‌. ഇതു കൂടാതെ 1.6 ദശലക്ഷം കനേഡിയന്‍ ഡോളറിന്റെ ആസ്‌തിയും നിങ്ങള്‍ക്കുണ്ടായിരിക്കണം.നിങ്ങളുടെ നിക്ഷേപവുമായി സഹകരിക്കുന്ന പ്രവിശ്യകള്‍ ഈ തുക ഉപയോഗിച്ച്‌ തൊഴിലുകള്‍ ഉളവാക്കുവാനും, സാമ്പത്തിക രംഗത്ത്‌ വികസനം കൈവരിക്കുവാനും ശ്രമിക്കുന്നു. നിങ്ങള്‍ കാനഡയില്‍ സ്ഥിര പൗരത്വം(Permanent citizenship) നേടിക്കഴിഞ്ഞതിനുശേഷം, അതായത്‌ നിക്ഷേപം നടത്തി ഏകദേശം അഞ്ചു വര്‍ഷത്തിനുശേഷം സിറ്റിസണ്‍ഷിപ്പ്‌ ആന്റ്‌ ഇമിഗ്രേഷന്‍ കാനഡ(CIC),നിങ്ങളുടെ നിക്ഷേപം പലിശ കൂടാതെ മടക്കിത്തരുന്നതാണ്‌.
ഇപ്രകാരം ബിസിനസ്സ്‌ ഇമിഗ്രന്റ്‌ ആകുവാന്‍ താല്‍പര്യമുള്ളവരില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ആസ്‌തിയുള്ളവരിലും ചില വൈമുഖ്യങ്ങള്‍ കാണുന്നു.തങ്ങളുടെ പണത്തിന്‌ 5 വര്‍ഷക്കാലത്തേക്ക്‌ ഒരു പലിശയും ലഭിക്കില്ല എന്നത്‌ തീര്‍ത്തും പ്രോല്‍സാഹജനകമല്ല. ഇതിനു ഒരു പരിഹാരം ഇല്ലാതില്ല. നിങ്ങളുടെ നിക്ഷേപത്തിന്‌ നിങ്ങള്‍ സാമ്പത്തികസഹായം ചെയ്യണം. അതായത്‌ കാനഡയിലെ ഏതെങ്കിലും ധനകാര്യസ്ഥാപനത്തില്‍ നിന്ന്‌ നിങ്ങളുടെ ിക്ഷേപത്തിന്റെ 70% ലോണ്‍ ആയി നിങ്ങള്‍ക്ക്‌ സ്വീകരിക്കാം.
CIC, ഒട്ടേറെ ധനകാര്യസ്ഥാപനങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്‌.
ക്യൂബെക്ക്‌ പ്രവിശ്യയില്‍ നിക്ഷേപം നടത്തുവാനാഗ്രഹിക്കുന്നവരെ ക്യൂബെക്ക്‌ ഇന്‍വെസ്റ്റര്‍ പ്രോഗ്രാം- ന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുക്കുന്നത്‌.
(ii)Entrepreneur Immigrant Visa
തൊഴില്‍ ഉടമകളെയോ, തൊഴില്‍ സംരംഭത്തില്‍ പങ്കാളിത്തമുള്ളവരെയോ ലക്ഷ്യമിട്ടാണ്‌ ഈ വിസാപദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌. ബിസിനസ്സില്‍ വേണ്ടത്ര അനുഭവസമ്പത്തും, കാനഡായില്‍ ഒരു തൊഴില്‍ സംരംഭത്തിന്റെ ഉടമയായി അത്‌ വിജയകരമായി നടത്തി തൊഴില്‍ അവസരവും, വരുമാനവും ഉളവാക്കുവാന്‍ കഴിവുള്ളവരെയാണ്‌ ഇതിലൂടെ തെരഞ്ഞെടുക്കുന്നത്‌.
Entrepreneur Program
ബിസിനസ്‌ ഇമിഗ്രേഷനിലൂടെ കാനഡയിലേക്ക്‌ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രണ്ടാമത്തെ സാദ്ധ്യതയാണ്‌ Entrepreneur Immigrant Visa Programme. Federal Entrepreneur Program കീഴില്‍ ഉള്ള ഈ പദ്ധതി പ്രകാരം ബിസിനസ്‌ പരിചയമുള്ള വ്യവസായികളെ, സ്വന്തം വ്യവസായ സംരംഭങ്ങള്‍ കാനഡയില്‍ ആരംഭിക്കുവാനും വിജയകരമായി നടത്തിക്കൊണ്ടുപോകുവാനും, അപ്രകാരം തദ്ദേശീയര്‍ക്ക്‌ തൊഴിലവസരങ്ങളും വരുമാനവും ഉളവാക്കുവാനും സജീവമായി രംഗത്ത്‌ നിലനിര്‍ത്തുവാനാണ്‌ കാനഡാസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്‌.
കാന

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (6 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (6 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (7 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (7 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (8 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (9 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (9 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (11 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (16 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (16 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (16 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (17 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (17 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (17 hours ago)

Malayali Vartha Recommends