Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

കനേഡിയന്‍ മന്ത്രിസഭയില്‍ പ്രതിരോധം അടക്കം നാല് ഇന്ത്യാക്കാര്‍, ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ പകുതിപ്പേര്‍ വനിതകള്‍

06 NOVEMBER 2015 03:41 PM IST
മലയാളി വാര്‍ത്ത.

കാനഡയില്‍ പ്രതിരോധം അടക്കം നാലു വകുപ്പുകളില്‍ ഇന്ത്യന്‍വംശജര്‍ക്കു മന്ത്രിപദവി. ഇതാദ്യമായാണു നാല് ഇന്ത്യന്‍ വംശജര്‍ മന്ത്രിസഭയില്‍ ഇടംനേടുന്നത്. ഹര്‍ജിത് സജ്ജന്‍ (പ്രതിരോധം), ബര്‍ദീഷ് ചാഗര്‍ (ചെറുകിട വ്യവസായം വിനോദസഞ്ചാരം), അമര്‍ജീത് സോഹി (അടിസ്ഥാനസൗകര്യ വികസനം), നവ്ദീപ് ബെയ്ന്‍സ് (ശാസ്ത്രഗവേഷണം, സാമ്പത്തിക വികസനം) എന്നിവരെയാണു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞമാസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 19 ഇന്ത്യന്‍ വംശജരാണു തിരഞ്ഞെടുക്കപ്പെട്ടത്. ഇത്രയേറെ ഇന്ത്യന്‍വംശജര്‍ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതും ഇതാദ്യമായാണ്. 30 അംഗ മന്ത്രിസഭയില്‍ 15 പേര്‍ വനിതകളാണ്. 10 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണം അവസാനിപ്പിച്ചാണ് ഒക്ടോബര്‍ 19നു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി അധികാരമേറ്റത്. കാനഡയുടെ 23ാമതു പ്രധാനമന്ത്രിയായാണു ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വംശീയവൈവിധ്യം, ലിംഗസമത്വം, പ്രാദേശിക പ്രാതിനിധ്യം എന്നിവ ഉറപ്പാക്കിയാണു മന്ത്രിസഭാ രൂപീകരണം.
നവ്ദീപ് ബെയ്ന്‍സ്, അമര്‍ജീത് സോഹി.
പരിചയസമ്പന്നര്‍ക്കൊപ്പം യുവാക്കള്‍ക്കും അര്‍ഹമായ ഇടംനല്‍കി. 1997ല്‍ റവന്യു മന്ത്രിയായി സ്ഥാനമേറ്റ ഹെര്‍ബ് ധാലിവാല്‍ ആണു കാനഡയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ മന്ത്രി.
ഹര്‍ജിത് സജ്ജന്‍
പ്രതിരോധം. സിഖ് വംശജന്‍. വന്‍കൂവെര്‍ സൗത്തില്‍ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍പൊലീസ് ഉദ്യോഗസ്ഥനും കനേഡിയന്‍ സായുധസേനയിലെ ലെഫ് കേണലും. ബോസ്‌നിയയിലും അഫ്ഗാനിസ്ഥാനിലും സൈനികസേവനം ചെയ്തിട്ടുണ്ട്. കാണ്ടഹാര്‍ പ്രവിശ്യയില്‍ താലിബാനു കനത്ത പ്രഹരമേല്‍പ്പിച്ച സൈനികമുന്നേറ്റത്തിന്റെ പേരില്‍ വിശിഷ്ടസേവാ മെഡല്‍ അടക്കം ഒട്ടേറെ സൈനിക ബഹുമതികള്‍ നേടിയിട്ടുണ്ട്.
ബര്‍ദിഷ് ചാഗര്‍ (35): ചെറുകിട വ്യവസായം, വിനോദസ!ഞ്ചാരം. 1970കളില്‍ ഇന്ത്യയില്‍നിന്നു കാനഡയിലെ വാട്ടര്‍ലൂവിലേക്കു കുടിയേറിയതാണു ചാഗറിന്റെ മാതാപിതാക്കള്‍. ചാഗര്‍ ജനിച്ചതും വളര്‍ന്നതും വാട്ടര്‍ലൂവിലാണ്.
അമര്‍ജീത് സോഹി (51): അടിസ്ഥാനസൗകര്യ വികസനവും സാമൂഹികക്ഷേമവും. 1981ല്‍ കാനഡയിലെ എഡ്മന്‍ഡനിലേക്കു കുടിയേറി. ബസ് െ്രെഡവറായിരുന്നു. 1988ല്‍ ഖലിസ്ഥാന്‍ തീവ്രവാദക്കുറ്റം ചുമത്തി ബിഹാറില്‍ അറസ്റ്റിലായി. 1990ല്‍ ജയില്‍മോചിതനായശേഷം കാനഡയില്‍ തിരിച്ചെത്തി. എഡ്മന്‍ഡന്‍മില്‍വുഡ്‌സ് മണ്ഡലത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ ടിം ഉപ്പാലിനെ പരാജയപ്പെടുത്തി.
നവ്ദീപ് ബെയ്ന്‍സ് (38): ശാസ്ത്രഗവേഷണം, സാമ്പത്തിക വികസനം. 2013ല്‍ ജസ്റ്റിന്‍ ട്രൂഡോയെ ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്കു കൊണ്ടുവരാന്‍ പ്രധാന പങ്കുവഹിച്ച സിഖ് നേതാക്കളിലൊരാള്‍. 2004 മുതല്‍ എംപിയാണ്. 2005ല്‍ പ്രധാനമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends