കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക കെടുതി രൂക്ഷമാകുന്നു; മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നതായും മുന്നറിയിപ്പ്
മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് വീണ്ടും ഉയരുന്നതായി റിപ്പോർട്ട്. കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക കെടുതി രൂക്ഷമാകുകയാണ്. വൈക്കം, കുമരകം, മൂന്നാനി തുടങ്ങിയ മേഖലകളിലാണ് വള്ളം കൂടുതലായി കയറുന്നത്.
നാഗമ്പടം, ചൂട്ടുവേലി പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നാഗമ്പടത്ത് എംസി റോഡിൽ 200 മീറ്ററോളം വെള്ളം കയറിയ നിലയിലാണ്.
ഇതിനിടെ, കോട്ടയം പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം. ഒഴുക്കില്‍പ്പെട്ട കാര്‍ കരയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്.
https://www.facebook.com/Malayalivartha