നിഗൂഢമായ പല കഥകളും... 18ാം വയസില്‍ ഒളിച്ചോട്ടം... മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ... വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി...

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർകയറ്റി കൊന്ന സംഭവത്തിലെ പ്രതികളായ ഒന്നാംപ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മൽ, രണ്ടാംപ്രതി നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരെ ഇന്ന് ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കും. കുറച്ചു ദിവസമായിട്ട് അജ്മലിന്റെയും ശ്രീകുട്ടിയുടെയും പല കഥകളാണ് പുറത്തു വന്നു കൊണ്ട് ഇരിക്കുന്നത്. സാധരണ എല്ലാവരെയും പോലെ സമൂഹത്തിൽ ജീവിക്കുന്ന രണ്ടുപേർ എന്ന് കരുതിയിരിക്കുന്നവർക്ക് മുൻപിലേക്ക് ഈ അപകടം ഉണ്ടായതിന് ശേഷം ഞെട്ടിക്കുന്ന പല കഥകളാണ് പുറത്തു വന്നിരിക്കുന്നത്. എന്താണ് ഇവരുടെ യഥാർത്ഥ കഥയെന്ന് ഇൻഡെപ്ത് ആയിട്ട പരിശോധിക്കാം. തിരുവോണ നാളില്‍ വൈകിട്ട് 5.10 ന് മൈനാഗപ്പള്ളി ആനൂര്‍ക്കാവ് ജങ്ഷനു സമീപമായിരുന്നു അതിദാരുണമായ അപകടം സംഭവിക്കുന്നത്.
ഫൗസിയ ഉണ്ടാക്കിയപായസം വിതരണം ചെയ്യാന്‍ ആനൂര്‍ക്കാവ് ജങ്ഷനിലെ കടയില്‍നിന്നു ഗ്ലാസും പാത്രവും വാങ്ങാന്‍ എത്തിയതായിരുന്നു കുഞ്ഞുമോള്‍. ഇവരുമായി ഫൗസിയ സ്‌കൂട്ടറില്‍ റോഡ് കുറുകെ കടക്കുന്നതിനിടെ സോമവിലാസം ചന്തയുടെ ഭാഗത്തുനിന്നു വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയ റോഡ് വക്കിലേക്കു തെറിച്ചുവീണു. കാറിന്റെ ബോണറ്റിലേക്കുവീണ കുഞ്ഞുമോള്‍ മുന്‍ഭാഗത്തെ ടയറിന് അടിയിലേക്കാണു പതിച്ചത്.ഇതിന്റെ cctv ദൃശ്യങ്ങൾ എല്ലാം പുറത്തു വന്നിരുന്നതാണ് . കാര്‍ മുന്നോട്ട് എടുക്കരുതെന്ന് സംഭവത്തിനു സാക്ഷികളായ നാട്ടുകാര്‍ അലറിവിളിച്ചെങ്കിലും വാഹനം ഓടിച്ചിരുന്ന അജ്മൽ അതൊന്നും ചെവിക്കൊണ്ടില്ല.
കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി കരുനാഗപ്പള്ളി ഭാഗത്തേക്കു കടന്നു. പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികരെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞുമോള്‍ മരിച്ചു.നാട്ടുകാര്‍ പിന്തുടരുന്നുണ്ടെന്നു മനസിലാക്കിയ അജ്മല്‍ മാര്‍ഗമധ്യേ കാര്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന വനിതാഡോക്ടറെ നാട്ടുകാര്‍ തടഞ്ഞുവച്ച് ശാസ്താംകോട്ട പോലീസിനു കൈമാറി. ഒളിവില്‍ പോയ അജ്മലിനെ ശൂരനാട് പതാരത്തെ ബന്ധുവീട്ടില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു. അജ്മലിനെ നാട്ടുകാർ തടഞ്ഞു വയ്ക്കുന്നതിന്റെയും ശ്രീക്കുട്ടി വാഹനത്തിൽ നിന്നും ഇറങ്ങി അടുത്ത വീട്ടിലേക്ക് ഓടുന്നതിനെയും എല്ലാം ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ടായിരുന്നു.
സംഭവസമയം താനും ഡോക്ടറും മദ്യപിച്ചിരുന്നതായി അജ്മല്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ടശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനോടു പറഞ്ഞത് ഡോക്ടറാണെന്ന് ദൃക്‌സാക്ഷികള്‍ മൊഴിനല്‍കി. അപകടവിവരം പുറത്തായി കേസെടുത്തതിനുപിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. അജ്മലിനെ ഒന്നാം പ്രതിയും പ്രേരണാക്കുറ്റത്തിന് ഡോ. ശ്രീക്കുട്ടിയെ രണ്ടാം പ്രതിയുമാക്കിയാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പക്ഷെ പിന്നീട് അങ്ങോട്ട് പ്രതികളുടെ ബാക് ഗ്രൗണ്ട് തിരഞ്ഞപ്പോഴാണ് വളരെ നിഗൂഢമായ പല കഥകളും അറിയാൻ സാധിച്ചത്. ചന്ദനമോഷണം, തട്ടിപ്പ്, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഒന്നാം പ്രതി അജ്മൽ . എല്ലാ കേസിലും അജ്മല്‍ ജാമ്യം നേടിയ ശേഷം കറങ്ങി നടക്കുകയായിരുന്നു അജ്മൽ . അതിനിടയിലാണ് ഇപ്പോൾ കുഞ്ഞുമോളുടെ മരണത്തിൽ അജ്മൽ പിടിയിലാകുന്നത് . എങ്ങനെയാണ് ശ്രീക്കുട്ടി ഇതിലേക്ക് എത്തിയത് എന്നുള്ളതിനേയും ചുറ്റിപറ്റി പല കഥകൾ വരുന്നുണ്ട്.
18ാം വയസില്‍ ഒളിച്ചോട്ടം. മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ. വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി. പ്രദേശവാസികള്‍ അത് സാക്ഷ്യപ്പെടുത്തുന്നു. നെയ്യാറ്റിന്‍കര തൊഴുക്കലിലെ ശ്രീക്കുട്ടിയുടെ വീട് ഇപ്പോള്‍ അമ്മ സുരഭിയുടെ നേതൃത്വത്തില്‍ ദുര്‍മന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണ്. നെയ്യാറ്റിന്‍കര വഴുതുര്‍ സ്വദേശിയായ ഷാജിയാണ് ശ്രീകുട്ടിയുടെ അച്ഛന്‍.ഷാജിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ശ്രീകുട്ടിയുടെ അമ്മ. ഷാജിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഷാജിയുടെ ശരവണ മൊബൈല്‍സ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാര്‍ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയത്.
അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി.തുടര്‍ന്ന് കോയമ്പത്തൂരില്‍ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേര്‍വഴിയായിരുന്നില്ല.മുന്‍കാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേര്‍പിരിഞ്ഞു. ഒരുവര്‍ഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറായത്. അവിടെ റെയില്‍വേസ്റ്റേഷനു സമീപം വാടകവീട്ടില്‍ താമസമാക്കി.
https://www.facebook.com/Malayalivartha























