Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...


പതിനാലാം വാര്‍ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

ഓണ വിപണിയില്‍ നടത്തിയത് 3881 പരിശോധനകള്‍...  ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

20 SEPTEMBER 2024 07:06 AM IST
മലയാളി വാര്‍ത്ത

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 3881 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 231 സ്‌ക്വാഡുകള്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. 476 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 385 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. തുടര്‍ പരിശോധനകള്‍ക്കായി 752 സര്‍വൈലന്‍സ് സാമ്പിളുകളും 135 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായും മന്ത്രി പറഞ്ഞു.


ഓണക്കാലത്ത് വിപണിയില്‍ അധികമായെത്തുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിശ്രിതം, ശര്‍ക്കര, നെയ്യ്, വിവിധ തരം ചിപ്‌സ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ എന്നിവടങ്ങളിലും ചെക്കുപോസ്റ്റുകളിലും പരിശോധനകള്‍ നടത്തി. പായ്ക്കറ്റുകളില്‍ നല്‍കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ലേബല്‍ വിവരങ്ങളും പരിശോധിച്ചു.

ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്‍, എണ്ണ, പച്ചക്കറികള്‍ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി പഴുതടച്ച പരിശോധനകളാണ് ചെക്‌പോസ്റ്റുകളില്‍ പൂര്‍ത്തിയാക്കിയത്. സെപ്തംബര്‍ 10 രാവിലെ ആറ് മുതല്‍ 14 രാവിലെ ആറ് വരെ 24 മണിക്കൂറും പരിശോധനകള്‍ നടത്തി. ഈ സമയം ഭക്ഷ്യവസ്തുക്കളുമായി കടന്നുവന്ന മുഴുവന്‍ വാഹനങ്ങളിലും പരിശോധനകള്‍ നടത്തി. 687 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ പരിശോധനകള്‍ക്കായി പാല്‍, പാലുത്പനങ്ങള്‍ എന്നിവയുടെ 751 സര്‍വൈലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു. കൂടാതെ ചെക്‌പോസ്റ്റുകള്‍ വഴി എത്തിയ ഭക്ഷ്യ എണ്ണ, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യം, മാംസം എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചു. 40 സ്‌ക്വാഡുകളാണ് പരിശോധനകള്‍ക്കുണ്ടായിരുന്നത്.

വകുപ്പിന്റെ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധനകള്‍. പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ പരിശോധനക്കായി ഇടുക്കിയിലെ കുമളി, പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം, വാളയാര്‍, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAJBHVAN നീണ്ട കൂടിക്കാഴ്ച ഞെട്ടലോടെ മുഖ്യമന്ത്രി  (9 minutes ago)

പ്രതി ഫ്രാന്‍സിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി  (11 minutes ago)

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (22 minutes ago)

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (2 hours ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (2 hours ago)

അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്.  (3 hours ago)

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (3 hours ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (3 hours ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (3 hours ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (3 hours ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (3 hours ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (3 hours ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (4 hours ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (4 hours ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (4 hours ago)

Malayali Vartha Recommends